ഇന്നത്തെ ദിവസം 27 നാളുകാർക്കും എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം. ഓരോ ദിവസവും എല്ലാ നാളുകാർക്കും വ്യത്യസ്ത അനുഭവമായിരിക്കും ഉണ്ടാകുക.
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
ഇന്നത്തെ ദിവസം ഈ നാളുകാർക്ക് കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. എന്നാൽ പകൽ 12:30 ന് ശേഷം കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവ ലഭിക്കാം.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ഈ നാളുകാർക്ക് ഇന്ന് ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ പകല്‍ 12:30 ന് ശേഷം പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.
മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
ഇന്ന് ഈ നാളുകാർക്ക് ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍നേട്ടം എന്നിവ വരാവുന്ന ദിനമാണ്. കൂടാതെ ഇന്നേദിവസം വിരോധികള്‍ പോലും വശംവദരായി ഭവിക്കുമെന്നാണ്.
Also Read: സൂര്യൻ മകര രാശിയിലേക്ക്; ഓരോ നക്ഷത്രക്കാരുടേയും രാശിമാറ്റം നോക്കാം..
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
ഇന്ന് ഈ നാളുകാർക്ക് അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത എന്നിവ ആദ്യ പകുതിയിൽ ഉണ്ടാകാം. ശേഷം12:30 കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
ഈ നാളുകാർക്ക് ഇന്ന് യാത്ര നല്ലതല്ല. ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്ന ദിവസമാകയാല്‍ കരുതല്‍ പുലര്‍ത്തണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
ഈ നാളുകാർക്ക് ഇന്ന് ആദ്യ പകുതിയിൽ ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം എന്നിവയും ശേഷം 12:30 മുതല്‍ കാര്യവിഘ്‌നം, അനുഭവ ക്ലേശം മുതലായവയും പ്രതീക്ഷിക്കണം.
തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)
ഇന്ന് ഈ നാളുകാർക്ക് ഉദ്ദിഷ്ട കാര്യസാധ്യം, പ്രവര്‍ത്തന വിജയം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് ഇടയുള്ള ദിവസമാണ്. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
ഇന്ന് ഈ നാളുകാർക്ക് ആദ്യ പകുതി യാത്ര നല്ലതല്ല. കാര്യ പരാജയം, അഭിമാന ക്ഷതം എന്നിവ ഈ സമയത്ത് ഉണ്ടാകാം. ശേഷം രണ്ടാം പകുതിയിൽ അതായത് 12:30 മുതല്‍ അംഗീകാരം, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യതയുണ്ട്.
ധനുകൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
ഇന്ന് ഈ നാളുകാർക്ക് അത്ര നല്ലതല്ല പല കാര്യങ്ങളിലും പ്രാരംഭ വിഘ്‌നം വരാം. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതു മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ വരാനും ഇടയുണ്ട്.
Also Read: Makara Chovva: ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമം
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
ഇന്ന് ഈ നാളുകാർക്ക് ആദ്യ പകുതി നല്ലതാണ്. ഈ സമയം കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത. ശേഷം 12:30 മുതല്‍ പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി. അനാരോഗ്യം എന്നിവ ഉണ്ടായേക്കാം.
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
ഇന്ന് ഈ നാളുകാർക്ക് ആദ്യ പകുതി അത്ര നല്ലതല്ല പ്രവര്‍ത്തന മേഖലയില്‍ അനിഷ്ടാനുഭവങ്ങള്‍, അധികാരികളില്‍ നിന്നും അവഗണന മുതലായവ കരുതണം. ശേഷം പകല്‍ 12:30 കഴിഞ്ഞാല്‍ പ്രവര്‍ത്തനലാഭം, മംഗളാനുഭവങ്ങള്‍, കുടുംബാനുകൂല്യം മുതലായവ പ്രതീക്ഷിക്കാം.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ഇന്ന് ഈ നാളുകാർക്ക് ആദ്യ പകുതി ഉത്തമം ആഗ്രഹ സാഫല്യം, ധന നേട്ടം, സാമുദായിക അംഗീകാരം എന്നിവ ലഭിക്കും. പകല്‍ 12:30 നു ശേഷം നഷ്ടസാധ്യത, അലച്ചില്‍ എന്നിവ വരാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.