Jupiter Transit 2023 effects: ജ്യോതിഷ പ്രകാരം ദേവഗുരു വ്യാഴം 12 വർഷങ്ങൾക്ക് ശേഷമാനണ് മേടരാശിയിൽ പ്രവേശിക്കാൻ പോകുന്നത്. 2023 ലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹസംക്രമങ്ങളിൽ ഒന്നാണിത്. 2023 ഏപ്രിൽ 22 ന് വ്യാഴം മേടരാശിയിൽ സംക്രമിക്കും, 2024 മെയ് 1 വരെ ഈ രാശിയിൽ തുടരും. ഈ രീതിയിൽ വ്യാഴം ഒരു വർഷം മേടത്തിൽ തുടരുകയും 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. എന്നാൽ ചില രാശിക്കാർക്ക് ഇത് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. വ്യാഴത്തിന്റെ രാശി 2023 ഏപ്രിൽ 22 ന് പുലർച്ചെ 04:42 ന് മാറും.
Also Read: 26 ദിവസത്തേക്ക് ഈ 6 രാശിക്കാർക്ക് രാജയോഗം; ലഭിക്കും കിടിലം ആഡംബരയോഗം
മേടം (Aries): വ്യാഴത്തിന്റെ സംക്രമം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയം നിങ്ങൾ നിങ്ങളുടെ ലക്ഷ്യം നേടുന്നതിൽ വിജയിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് വിജയവും ബഹുമാനവും ലഭിക്കും. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കാൻ സാധ്യത.
മിഥുനം (Gemini): വ്യാഴത്തിന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. പ്രത്യേകിച്ച് ബിസിനസ്സ് ചെയ്യുന്നവർക്ക് വൻ വിജയം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും.
ചിങ്ങം (Leo): വ്യാഴ സംക്രമം ചിങ്ങം രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ധനം ലഭിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. കരിയറിൽ പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
കന്നി (Virgo): വ്യാഴത്തിന്റെ സംക്രമം കന്നിരാശിക്കാർക്ക് പുതിയ ജോലിയിലും വിജയം നൽകും. പദ്ധതികൾ നടപ്പിലാക്കുന്നതിൽ നിങ്ങൾ വിജയിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ധാർമ്മിക യാത്രയ്ക്ക് പോകുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!
മീനം (Pisces): ദേവഗുരു ബൃഹസ്പതി ഇപ്പോൾ മീനരാശിയിൽ നിൽക്കുന്നു ഇനി അത് മേട രാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ സംക്രമണം മീനരാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ധന ഗുണം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്തും. കരിയറിൽ വിജയം കൈവരിക്കും. പുതിയ ജോലി ലഭിക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക് വിവാഹം നടക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...