Jupiter Retrograde: ഒരു ഗ്രഹം വക്രഗതിയിലേക്ക് നീങ്ങുമ്പോഴെല്ലാം, അതിന്റെ പ്രതികൂല ഫലം എല്ലാ രാശിക്കാരിലും ബാധിക്കും. ഇന്ന് അതായത് സെപ്തംബർ 4 ന് ദേവഗുരു വ്യാഴം മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഡിസംബർ 31 വരെ തുടരും. ശേഷം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ വക്രഗതി ചില രാശിക്കാരിൽ പ്രതികൂല സ്വാധീനം ഉണ്ടാക്കും. അതുകൊണ്ട് 118 ദിവസത്തേക്ക് ഇവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവിൽ സാമ്പത്തിക നഷ്ടത്തിന് പ്രത്യേക സാധ്യതയുമുണ്ട്. ആ രാശികളെ കുറിച്ച് അറിയാം...
Also Read: 16 വർഷത്തിന് ശേഷം വ്യാഴം വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!
മേടം (Aries): ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ വക്രഗതി മേട രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത് ഭാഗ്യം ഇവരെ അനുകൂലിക്കില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം, ചെലവുകൾ വർദ്ധിച്ചേക്കാം, സാമ്പത്തിക ബജറ്റിൽ പ്രത്യേക ശ്രദ്ധ വേണം. വിവേകത്തോടെ പണം ചെലവാക്കുക.
ഇടവം (Taurus): മേട രാശിയിലെ വ്യാഴത്തിന്റെ പിന്മാറ്റം ഇടവ രാശിക്കാരിലും ബാധിക്കും. ഇവർക്കും ഈ സമയം ശുഭകരമായിരിക്കില്ല. നിങ്ങൾ നിക്ഷേപം നടത്തുകയാണെങ്കിൽ ഈ സമയത്ത് ലാഭം കുറയാൻ സാധ്യതയുണ്ട്. വ്യക്തിയുടെ സുഖസൗകര്യങ്ങളിലും സൗകര്യങ്ങളിലും കുറവുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. ഗാർഹിക ജീവിതത്തിൽ വരുന്ന തെറ്റുകൾ ശ്രദ്ധിക്കാൻ പറ്റിയ സമയമാണ്.
Also Read: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹു കൃപ ഉറപ്പ്!
കർക്കടകം (Cancer): 118 ദിവസത്തേക്ക് കർക്കടക രാശിക്കാർക്ക് അവരുടെ ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. നിങ്ങൾക്ക് ട്രാൻസ്ഫർ ഉണ്ടാകാനും സാധ്യത. ഔദ്യോഗിക ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ചില കാര്യങ്ങളിൽ പിതാവുമായി തർക്കമുണ്ടാകാം. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. ചില വിട്ടുമാറാത്ത പഴയ രോഗങ്ങൾ വീണ്ടും തലപൊക്കിയേക്കാം.
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ ഈ ചലനം ചിങ്ങം രാശിക്കാർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഹ്രസ്വമോ ദീർഘദൂരമോ യാത്ര ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അമിതമായ പണച്ചെലവ് മൂലം മനസ്സ് അസ്വസ്ഥമായിരിക്കും.
Also Read: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാന്‍ 38 പവന്റെ പൊന്നിന്‍ കിരീടം
ധനു (Sagittarius): ഈ രാശിക്കാർ അമ്മയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ രാശിക്കാർക്ക് ഈ കാലയളവ് പ്രത്യേകിച്ച് അശുഭകരമായിരിക്കും. ഈ സമയത്ത് അമ്മയുമായുള്ള വാഗ്‌വാദങ്ങൾ ഒഴിവാക്കുക. ഉത്തരവാദിത്തങ്ങൾ മനസിലാക്കി പെരുമാറുന്നത് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കും. ഇവർക്ക് വൈവാഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...