വീട്ടിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വാസ്തു നിയമങ്ങൾ പാലിക്കുന്നത് വളരെ പ്രധാനമാണെന്ന് പറയപ്പെടുന്നു. വൈകുന്നേരത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ലക്ഷ്മീദേവി കോപിക്കുകയും വീട്ടിൽ ദാരിദ്ര്യം കുടികൊള്ളുകയും ചെയ്യുമെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തിൽ വൈകുന്നേരത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത ജോലികൾ ഏതൊക്കെയാണെന്ന് നമുക്കീ ലേഖനത്തിലൂടെ നോക്കാം...
പണം കടം കൊടുക്കരുത്
വാസ്തു ശാസ്ത്രം അനുസരിച്ച്, വൈകുന്നേരങ്ങളിൽ പണമിടപാടുകൾ നടത്തരുത്. സൂര്യാസ്തമയത്തിനുശേഷം, ആർക്കും പണം കടം കൊടുക്കുകയോ ആരിൽ നിന്നും കടം വാങ്ങുകയോ ചെയ്യരുത്.
തുളസിക്ക് വെള്ളം നിവേദിക്കരുത്..
വൈകുന്നേരം തുളസിക്ക് വെള്ളം നിവേദിക്കുകയോ ഇലകൾ പറിച്ചെടുക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവി എന്നന്നേക്കുമായി വീടുവിട്ടിറങ്ങുന്നു.
ALSO READ: ഞായറാഴ്ച ഈ കാര്യങ്ങൾ ചെയ്യൂ, ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല..!
അബദ്ധത്തിൽ പോലും ഇവ ദാനം ചെയ്യരുത്..
ഹൈന്ദവ വിശ്വാസപ്രകാരം ഉപ്പ്, മഞ്ഞൾ, പാൽ, തൈര്, പുളി എന്നിവ വൈകുന്നേരങ്ങളിൽ ദാനം ചെയ്യാൻ പാടില്ല. ഇതുമൂലം വീട്ടിൽ പണമില്ലാത്ത അവസ്ഥയാണ്.
വൈകുന്നേരം ഉറങ്ങരുത്..
മുതിർന്നവരുടെ അഭിപ്രായത്തിൽ, വൈകുന്നേരം ഉറങ്ങാൻ പാടില്ല. സന്ധ്യാസമയത്ത് ഉറങ്ങുന്നവരുടെ വീട്ടിൽ ലക്ഷ്മീദേവി വസിക്കില്ലെന്നാണ് വിശ്വാസം.
വൈകുന്നേരങ്ങളിൽ തൂത്തുവാരരുത്..
വാസ്തു ശാസ്ത്രം അനുസരിച്ച്, പകലിന്റെ അവസാനം വീട് തൂത്തുവാരരുത്. ഇങ്ങനെ ചെയ്താൽ വീട്ടിൽ നിന്ന് നല്ല കാര്യങ്ങൾ പോലും പോകും, മഹാലക്ഷ്മി അടുത്തേക്ക് വരില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.