Ayodhya Ram Temple: അയോധ്യ ക്ഷേത്രത്തിൽ ആദ്യദിനം എത്തിയത് മൂന്ന് ലക്ഷത്തിലേറെ ഭക്തർ; കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ ദർശന സമയത്തിൽ മാറ്റം

Ram Temple Ayodhya: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതലാണ് പൊതുജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 07:43 AM IST
  • ക്ഷേത്രത്തിനകത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി മുഖ്യ കവാടത്തിനകത്തേക്ക് കൃത്യമായ ഇടവേളകളിലാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്
  • ക്ഷേത്രത്തിന്റെ കവാടത്തിൽ നിന്ന് അകത്തേക്ക് 500 മീറ്ററോളം നടക്കാനുണ്ട്
  • ഈ പാതയിലും ഭക്തജനങ്ങളുടെ തിരക്ക് രൂക്ഷമായിരിക്കുകയാണ്
Ayodhya Ram Temple: അയോധ്യ ക്ഷേത്രത്തിൽ ആദ്യദിനം എത്തിയത് മൂന്ന് ലക്ഷത്തിലേറെ ഭക്തർ; കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ ദർശന സമയത്തിൽ മാറ്റം

ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ രാംലല്ലയെ ദർശിക്കാൻ ആദ്യ ദിനം എത്തിയത് മൂന്ന് ലക്ഷത്തിലേറെ ഭക്തർ. നിലവിൽ രണ്ട് ലക്ഷത്തിലധികം ഭക്തർ ക്ഷേത്ര ദർശനത്തിനായി കാത്തുനിൽക്കുകയാണ്. തിരക്ക് നിയന്ത്രിക്കാൻ അയോധ്യയുടെ അതിർത്തികളിൽ തീർഥാടകരെ നിയന്ത്രിക്കും.

കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് ക്ഷേത്രത്തിലെ ദർശന സമയത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യപുരോഹിതൻ പറഞ്ഞു. തിങ്കളാഴ്ചയാണ് ക്ഷേത്രത്തിൽ രാംലല്ലയുടെ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതലാണ് പൊതുജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയത്. ദിവസങ്ങൾക്ക് മുൻപേ അയോധ്യയിലെത്തിയിട്ടും ക്ഷേത്രദർശനം സാധ്യമാവാത്ത ഭക്തരുടെ വലിയ തിരക്കും രൂക്ഷമായിരിക്കുകയാണ്. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലൂടെ മാത്രമാണ് നിലവിൽ ഭക്തരെ കയറ്റിവിടുന്നത്.

ALSO READ: രാമക്ഷേത്രത്തില്‍ ഭക്തരുടെ കനത്ത തിരക്ക്!! വീഡിയോ വൈറല്‍

ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് അടുത്ത് തന്നെ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങളും തുറന്നിരിക്കുന്നത് തിരക്ക് വർധിക്കാൻ കാരണമാകുന്നുണ്ട്. ഭക്ഷണശാലകൾ അധികമില്ലാത്ത അയോധ്യ നഗരത്തിൽ പുറമേ നിന്ന് എത്തുന്നവരിൽ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരാണ്.

ക്ഷേത്രത്തിനകത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി മുഖ്യ കവാടത്തിനകത്തേക്ക് കൃത്യമായ ഇടവേളകളിലാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. ക്ഷേത്രത്തിന്റെ കവാടത്തിൽ നിന്ന് അകത്തേക്ക് 500 മീറ്ററോളം നടക്കാനുണ്ട്. ഈ പാതയിലും ഭക്തജനങ്ങളുടെ തിരക്ക് രൂക്ഷമായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News