Car and Vastu Tips: നാം ഒരു വാഹനം വാങ്ങുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ബ്രാന്‍ഡ്, നിറം, സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നാം വാഹനം തിരഞ്ഞെടുക്കുക.
നാം വാങ്ങുന്ന വാഹനം ശുഭകരമായിരിക്കണമെന്നാണ് ഒരു വ്യക്തിയും ആഗ്രഹിക്കുക. അതിനായി വാഹനം വാങ്ങിയശേഷം ആദ്യം തന്നെ ദൈവാനുഗ്രഹം തേടി ക്ഷേത്രം പോലുള്ള ആരാധനാലയങ്ങളിലാണ് എത്തുന്നത്. കൂടാതെ, പലരും ഭഗവാന്റെ വിഗ്രഹവും കാറിൽ സ്ഥാപിക്കുന്നു. അങ്ങനെ യാത്രാ സമയത്ത് ദൈവകൃപ ഉറപ്പക്കാന്‍ ശ്രദ്ധിക്കുന്നു.
ജ്യോതിഷം അനുസരിച്ച്, ആളുകൾ പലപ്പോഴും ഗണപതിയുടെ വിഗ്രഹം, മഹാദേവന്റെ വിഗ്രഹം, ദുർഗദേവിയുടെ വിഗ്രഹം, കൃഷ്ണ ഭഗവാന്റെ വിഗ്രഹം എന്നിവ കാറിൽ സ്ഥാപിക്കുന്നു. ഇതിലൂടെ അവരുടെമേൽ വരുന്ന പ്രയാസങ്ങളിൽ നിന്നും പ്രതിബന്ധങ്ങളിൽ നിന്നും ദൈവം അവരെ സംരക്ഷിക്കും.
എന്നാൽ, വാസ്തു ശാസ്ത്രം അനുസരിച്ച് ഇത്തരത്തില്‍ കാറിൽ ദൈവത്തിന്റെ വിഗ്രഹം വയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വാസ്തു ശാസ്ത്ര പ്രകാരം ഇത്തരത്തില്‍ ദൈവത്തിന്റെ വിഗ്രഹം കാറിൽ വയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? അറിയാം...
ജ്യോതിഷ പ്രകാരം, നിങ്ങൾ ദൈവത്തിന്റെ വിഗ്രഹം കാറിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, അത് ഇടയ്ക്കിടെ വൃത്തിയാക്കണമെന്ന് ഓർമ്മിക്കുക.
കാറിൽ ദൈവത്തിന്റെ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട് എങ്കില്‍ കാറിൽ വച്ച് മദ്യം കഴിക്കരുതെന്ന് വാസ്തു വിദഗ്ധർ പറയുന്നു. ഇത് ദൈവത്തെ അപമാനിക്കലാണ്. ഇത് ദൈവത്തിന്റെ കോപം ക്ഷണിച്ചു വരുത്തുന്നു.
വാസ്തു ശാസ്ത്ര പ്രകാരം ദൈവത്തിന്റെ വിഗ്രഹം കാറിൽ വച്ചിരിക്കുന്നവർ പുകവലിക്കരുത്.
ഇതുകൂടാതെ, ദൈവത്തിന്റെ വിഗ്രഹമോ ഫോട്ടോയോ ഉള്ള കാറിൽ ഉള്ളി, വെളുത്തുള്ളി, മത്സ്യ മാംസാഹാരങ്ങള്‍ എന്നിവ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ജ്യോതിഷത്തിൽ ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.