Budh Shukra Yuti makes Laxmi Narayan Rajyog: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. നാളെ അതായത് ഡിസംബർ 28 ന്, ബുധൻ സംക്രമിച്ച് മകരരാശിയിൽ പ്രവേശിക്കും അതിന്റെ അടുത്ത ദിവസം അതായത് ഡിസംബർ 29 ന് ശുക്രൻ മകരത്തിൽ പ്രവേശിക്കും. ബുധന്റെയും ശുക്രന്റെയും കൂടിച്ചേരലിലൂടെ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ലക്ഷ്മി നാരായണ രാജയോഗത്തെ വളരെ ശുഭകരമായ യോഗമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇതിലൂടെ ഏതോൽക്കേ രാശികകരുടെ സുവർണ്ണ നാളുകളാണ് ആരംഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Also Read: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ
മേടം (Aries): ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗത്തിലൂടെ മേടം രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുമെങ്കിലും പുരോഗതിയും ഉണ്ടാകും. ഈ സമയത്ത ഇവർക്ക് വൻ ധനലാഭമുണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിവാഹിതരുടെ ജീവിതം സന്തോഷകരമായിരിക്കും. പുതിയ ജോലി തുടങ്ങാൻ നല്ല സമയമാണ്.
മിഥുനം (Gemini): ഡിസംബർ 29 മുതൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജ യോഗം മിഥുന രാശിക്കാർക്കും അടിപൊളിയായിരിക്കും. കുടുംബത്തിൽ മതപരമായ കറായ്ഗനാൽ നടക്കും. ധന ഗുണമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതി.
Also Read: Mangal Margi 2023: ചൊവ്വ ഇടവം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി
തുലാം (Libra): ബുധന്റെയും ശുക്രന്റെയും കൂടിച്ചേരൽ തുലാം രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. ഇവരുടെ ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. പ്രശ്‌നങ്ങൾ മാറിക്കിട്ടും, ധനഗുണമുണ്ടാകും, . സാമ്പത്തിക പ്രശ്നങ്ങൾ മാറിക്കിട്ടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം (Scorpio): ബുധന്റെയും ശുക്രന്റെയും സംക്രമത്താൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം വൃശ്ചിക രാശിക്കാർക്ക് മനസ്സമാധാനം ലഭിക്കാൻ കാരണമാകും. മതപരമായ പ്രവർത്തനങ്ങൾ വർദ്ധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറിക്കിട്ടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...