Birthday horoscope: ചൊവ്വാഴ്ച ജന്മനാൾ വന്നാൽ രോഗദുരിതം ഫലം, വെള്ളിയാഴ്ച ഭാഗ്യകടാക്ഷം; ജന്മനാളും ഭാഗ്യ-ദോഷങ്ങളും

Astrology: ഒരു വ്യക്തിയുടെ ജന്മസമയത്തെ ഗ്രഹനിലയില്‍ ചന്ദ്രൻറെ സ്ഥാനം അനുസരിച്ചാണ് ജീവിതത്തിലെ ഭാഗ്യ-നിർഭാഗ്യങ്ങൾ ഉണ്ടാകുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 10:20 AM IST
  • ഒരാള്‍ ജനിച്ച നക്ഷത്രനാളില്‍ ചന്ദ്രന്‍ വീണ്ടും എത്തുന്ന ദിവസമാണ് പിറന്നാൾ
  • അതിനാൽ പിറന്നാൾ ദിനത്തിൽ നടത്തുന്ന പ്രാർഥനകൾക്കും പൂജകൾക്കും വഴിപാടുകൾക്കും വളരെ പ്രാധാന്യമുണ്ട്
  • പിറന്നാൾ ദിനത്തിൽ പ്രാർഥനകളും പൂജകളും നടത്തിയാൽ പൊതുവായ ദോഷങ്ങളും ദശാദുരിത ദോഷങ്ങളും ഒഴിഞ്ഞ് പോകും
Birthday horoscope: ചൊവ്വാഴ്ച ജന്മനാൾ വന്നാൽ രോഗദുരിതം ഫലം, വെള്ളിയാഴ്ച ഭാഗ്യകടാക്ഷം; ജന്മനാളും ഭാഗ്യ-ദോഷങ്ങളും

ഒരാള്‍ക്ക് സംഭവിക്കുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഗ്രഹദോഷങ്ങള്‍ കൊണ്ടായിരിക്കാമെന്ന് ജ്യോതിഷത്തിൽ വിശ്വസിക്കപ്പെടുന്നത്. യാഥാവിധയുള്ള പ്രാർഥനകളും പൂജാകർമ്മങ്ങളും ഗ്രഹദോഷങ്ങളെ അകറ്റിനിർത്തും. അതുപോലെ ഒരാളുടെ ജന്മനാളില്‍ സംഭവിക്കുന്ന കാര്യങ്ങളും പ്രവൃത്തികളും ഒരാളുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ ജന്മസമയത്തെ ഗ്രഹനിലയില്‍ ചന്ദ്രൻറെ സ്ഥാനം അനുസരിച്ചാണ് ജീവിതത്തിലെ ഭാഗ്യ-നിർഭാഗ്യങ്ങൾ ഉണ്ടാകുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

ഒരാള്‍ ജനിച്ച നക്ഷത്രനാളില്‍ ചന്ദ്രന്‍ വീണ്ടും എത്തുന്ന ദിവസമാണ് പിറന്നാൾ. അതിനാൽ പിറന്നാൾ ദിനത്തിൽ നടത്തുന്ന പ്രാർഥനകൾക്കും പൂജകൾക്കും വഴിപാടുകൾക്കും വളരെ പ്രാധാന്യമുണ്ട്. പിറന്നാൾ ദിനത്തിൽ പ്രാർഥനകളും പൂജകളും നടത്തിയാൽ പൊതുവായ ദോഷങ്ങളും ദശാദുരിത ദോഷങ്ങളും ഒഴിഞ്ഞ് പോകും. കാരണം പിറന്നാൾ ദിനത്തിൽ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഫലപ്രാപ്തി കൂടുതലായിരിക്കും. മാസം തോറുമുള്ള പിറന്നാള്‍ നക്ഷത്ര ദിവസം ക്ഷേത്ര ദര്‍ശനങ്ങള്‍, ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ഭഗവതിസേവ തുടങ്ങിയവ നടത്തേണ്ടതാണ്.

പിറന്നാൾ ദിവസം പ്രത്യേകം ജപങ്ങളും പ്രാര്‍ത്ഥനകളും നടത്തുന്നതും ഉത്തമമാണ്. ആണ്ട് പിറന്നാളിന് ഈ വഴിപാടുകല്‍ കൂടാതെ അന്നദാനവും മറ്റ് സത്പ്രവർത്തികളും ചെയ്യുന്നത് ഗുണകരമാണ്. ജന്മനാളും അത് വരുന്ന ദിവസങ്ങളും തമ്മിലും ബന്ധമുണ്ട്. ഓരോ ദിവസവും ജന്മനക്ഷത്രം വന്നാല്‍ ഫലം എന്താണെന്നും ആ ദിവസം ഏത് ഗ്രഹദേവതയെ പൂജിക്കണമെന്നും അറിയാം.

ഞായർ: ഞായറാഴ്ച ദിവസം ജന്മനാള് വന്നാല്‍ ദൂരയാത്രകള്‍ക്ക് അവസരം വരുമെന്നാണ് വിശ്വാസം. ഈ ദിവസം സൂര്യഭഗവാനെയും പരമശിവനെയും പൂജിക്കാം.

തിങ്കൾ: തിങ്കളാഴ്ച ദിവസം ജന്മനാള് വന്നാല്‍ മൃഷ്ടാന്നഭോജനം ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ചന്ദ്രനെയും ദുര്‍ഗ്ഗയെയും ഭജിച്ച് പ്രീതിപ്പെടുത്തണം.

ചൊവ്വ: ചൊവ്വാഴ്ച ദിവസം ജന്മനാള് വന്നാല്‍ രോഗദുരിതങ്ങൾ ഉണ്ടാകും. ഈ ദിവസം കുജ പ്രീതിയ്ക്കായി സുബ്രഹ്‌മണ്യ സ്വാമിക്ക് പഞ്ചാമൃതവും ഭദ്രകാളിക്ക് കുങ്കുമാര്‍ച്ചനയും നടത്തുന്നത് ദോഷങ്ങളെ അകറ്റും.

ബുധൻ: ബുധനാഴ്ച ദിവസം ജന്മനാള് വന്നാല്‍ വിദ്യാഭിവൃദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ബുധപ്രീതിക്കായി ശ്രീകൃഷ്ണനെ പൂജിക്കാം.

വ്യാഴം: വ്യാഴാഴ്ച ദിവസം ജന്മനാള് വന്നാല്‍ വസ്ത്രലാഭമാണ് ഫലമെന്ന് വിശ്വിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ പൂജിക്കാം.

വെള്ളി: വെള്ളിയാഴ്ച ദിവസം ജന്മനാള് വന്നാല്‍ ഭാഗ്യകടാക്ഷമുണ്ടാകും. ഈ ദിവസം ശുക്ര പ്രീതിയ്ക്കായി മഹാലക്ഷ്മിയെ പൂജിക്കാം.

ശനി: ശനിയാഴ്ച ദിവസം ജന്മനാള് വന്നാല്‍ മാതാപിതാക്കള്‍ക്ക് ദുരിതമാകും. ഈ ദിവസം ശനിദോഷ പരിഹാരമായി ശാസ്താവിന് നീരാജനവും ശിവന് ജലധാര, കൂവളമാലയും സമര്‍പ്പിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News