Oommen Chandy Funeral Day Live updates: ഉമ്മൻ‌ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിൽ, ആദരാഞ്ജലികൾ അർപ്പിക്കാൻ ജനസമുദ്രം

ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെയാണ് ഉമ്മൻ ചാണ്ടിയുടെ മരണം.   

Last Updated : Jul 20, 2023, 11:31 PM IST
Live Blog

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം കോട്ടയം തിരുനക്കരയിൽ എത്തിച്ചു. ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. പുതുപ്പള്ളിയിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.അദ്ദേഹത്തിൻറെ ആഗ്രഹ പ്രകാരം സർക്കാരിൻറെ ഔദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല.ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടത്താൻ നിശ്ചയിച്ചിരുന്നത്.രാത്രി തിരുനക്കരയിലെത്തേണ്ട വിലാപയാത്ര എത്തി ചേരാൻ വൈകിയിരുന്നു.

ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകള്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മികത്വത്തിലാണ് നടക്കുക. സഭയിലെ മെത്രാപ്പോലീത്തന്മാര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും. സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് ചടങ്ങ്.

20 July, 2023

  • 23:30 PM

    ഉമ്മൻ ചാണ്ടിയുടെ ശവ സംസ്കാര ശുശ്രൂഷ പൂർത്തിയായി. ഇനി മൃതദേഹം പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലേക്ക് മാറ്റും. അവിടെയുള്ള ശുശ്രൂഷയ്ക്ക് ശേഷം ഭൌതികദേഹം സംസ്കാരം ചെയ്യും 

  • 20:15 PM

    പള്ളിയിൽ പ്രാർത്ഥന ചടങ്ങുകൾ പൂർത്തിയായാൽ സംസ്കാരം നടക്കും

  • 20:00 PM

    മൃതദേഹത്തിന് അരികിൽ ഉമ്മൻ ചാണ്ടിയുടെ മക്കളും കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളും

  • 19:45 PM

    രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തി

  • 19:15 PM

    അന്ത്യവിശ്രമം ഉമ്മൻ ചാണ്ടി നട്ട മരങ്ങൾക്കരികെ

  • 18:15 PM

    ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളി വീട്ടിൽ എത്തി

  • 18:15 PM

  • 17:00 PM

    വിലാപയാത്ര പുതുപ്പള്ളിയിലെത്തി,  ഏഴരയോടെ പള്ളിയിലേക്ക് 

  • 15:00 PM

    വിലാപയാത്ര റബ്ബർബോർഡ് ജംങ്ഗ്ഷനിൽ

  • 14:45 PM

    ഉമ്മൻ ചാണ്ടിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കോട്ടയം തിരുക്കര മൈതാന ത്തെ 'പൊതുദർശനം' വികാര സാന്ദ്രമായി
    ആളുകളുടെ തിരക്ക് നിയന്ത്രണം വിട്ടു.തിരക്കിൽ വയലാർ രവിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി

  • 11:15 AM

  • 11:15 AM

    ഉമ്മൻചാണ്ടിയുടെ മൃതദേഹം കോട്ടയം തിരുനക്കരയിൽ എത്തി

  • 10:45 AM

    മൃതദേഹം കോട്ടയം ഡിസിസി ഒഫീസിലേക്ക് എത്തുന്നു

  • 10:45 AM

    വിലാപയാത്ര കോട്ടയത്ത് എത്തി, ആദരാഞ്ജലികൾ അർപ്പിക്കാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും 

  • 09:15 AM

    ഉമ്മൻ‌ ചാണ്ടിയുടെ ഭൗതികശരീരം നാട്ടകത്തെത്തി.  പൊതുദർശനത്തിനായി മണിക്കൂറുകൾക്കുള്ളിൽ തിരുനക്കരെ എത്തുമെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ–സിനിമ രംഗത്തെ പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനം.

  • 08:45 AM

    ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം  എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉൾപ്പെടെയുള്ള നേതാക്കളുണ്ട്. സംഘം കോട്ടയത്തേക്കു തിരിച്ചിട്ടുണ്ട്.

  • 08:30 AM

    ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നെടുമ്പാശേരിയിൽ എത്തിയതായി റിപ്പോർട്ട്.

  • 08:30 AM

    ഇന്ന് പുലർച്ചെ 5.30 തോടെ വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചുവെന്നാണ് റിപ്പോർട്ട്. നിലവിൽ ഭൗതികശരീരം ചിങ്ങവനത്തേക്ക് എത്താൻ പോകുന്നതായും റിപ്പോർട്ട്

  • 08:00 AM

    ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഉടൻ കൊച്ചിയിലെത്തും

  • 07:30 AM

    ജനനായകന്റെ വിലാപയാത്ര 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയ നേതാവിനെ  അവസാനമായി ഒരുനോക്കു കാണാൻ പുതുപ്പള്ളിയിൽ പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്

  • 07:15 AM

    വിലാപയാത്ര 23 മണിക്കൂർ പിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ എന്നാണ് റിപ്പോർട്ട്. ഇപ്പോൾ പെരുന്നയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്.

  • 06:45 AM

    ഇന്നലെ തലസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം ഒഴുകിയെത്തിയിരുന്നത്.

  • 06:30 AM

    സമാനതകളില്ലാത്ത ഒരു അന്ത്യയാത്രാമൊഴിക്കാണ് ഇന്നലെ മുതൽ കേരളം സാക്ഷ്യം വഹിക്കുന്നത്. ഉമ്മൻചാണ്ടി എന്ന തങ്ങളുടെ ജനകീയ നേതാവിനെ കേരളം എത്ര കണ്ട് ആദരിച്ചിരുന്നു, സ്നേഹിച്ചിരുന്നു, എന്നത് വ്യക്തമാക്കുന്നതാണ് വഴിനീളെ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ കാഴ്ച.

  • 06:15 AM

    തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 23 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്

  • 06:00 AM

    ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കുന്നതും സംസ്കാര ചടങ്ങുകളും കണക്കിലെടുത്ത് പുതുപ്പള്ളിയില്‍ വ്യാഴാഴ്ച രാവിലെ ആറു മണി മുതല്‍ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

  • 05:45 AM

    മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.

  • 19:45 PM

    രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വിലാപയാത്ര പത്തനംതിട്ട ജില്ലയിലെ ഏനാത്താണ് ഇപ്പോഴുള്ളത്

  • 16:30 PM

    വിലാപ യാത്ര കൊട്ടാരക്കരയിൽ അർധ രാത്രിയോടെ കോട്ടയം തിരുനക്കരയിൽ  എത്തും

  • 16:30 PM

    വിലാപ യാത്ര കൊല്ലം ജില്ലയിൽ

  • 14:30 PM

    വിലാപയാത്ര കിളിമാനൂരിൽ. കോട്ടയത്ത് എത്താൻ പ്രതീക്ഷിച്ചതിലും വൈകിയേക്കും

  • 14:15 PM

    ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീശം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം വെമ്പായം പിന്നിട്ടു

  • 13:15 PM

    ആയിരങ്ങൾക്കിടയിലൂടെ മുന്നോട്ട് നീങ്ങുന്ന വിലാപയാത്ര വെഞ്ഞാറമ്മൂട് പിന്നിട്ടു

  • 12:30 PM

    ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തും.

  • 12:15 PM

    തിരുവനന്തപുരം ന​ഗരം പിന്നിട്ട് വിലാപയാത്ര നീങ്ങുന്നു

  • 11:30 AM

    എം സി റോഡിൽ വൻ ജനാവലിയാണ് ഉമ്മൻ ചാണ്ടിയെ കാത്ത് നിൽക്കുന്നത്.

  • 11:15 AM

    ചിറ്റാഴയും പിന്നിട്ട് എം സി റോഡിലൂടെ വിലാപയാത്ര മുന്നോട്ട്

     

  • 10:30 AM

    വിലാപയാത്ര മണ്ണന്തല പിന്നിട്ടു. ഏകദേശം 10 കിലോ മീറ്റർ പിന്നിടാൻ 3 മണിക്കൂറോളം വേണ്ടി വന്നു.

  • 09:45 AM

     വിലാപയാത്ര നാലാഞ്ചിറയിൽ എത്തി. കനത്ത മഴയിലും പ്രിയനേതാവിനെ കാണാൻ ജനപ്രവാഹം

  • 09:00 AM

    വിലാപയാത്ര കേശവദാസപുരത്ത് എത്തി

  • 07:30 AM

    ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവുമായി വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു

  • 06:45 AM

    കോട്ടയത്തെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി.

  • 06:00 AM

    രാവിലെ ഏഴ് മണിയോടെ ഭൗതിക ശരീരം വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും.

  • 06:00 AM

    തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ പുലർച്ചെ 4.30 മുതൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി.

  • 06:00 AM

    തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ പുലർച്ചെ 4.30 മുതൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി.

  • 21:15 PM

    ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പാളയം സെന്റ് ജോർജ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ എത്തിച്ചു. ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗെബ്രിയേൽ മാർ ഗ്രീഗോറിയോസിന്റെ മുഖകാർമികത്വത്തിൽ ശുശ്രൂഷ പുരോഗമിക്കുന്നു

  • 21:15 PM

    ഉമ്മൻചാണ്ടിയുടെ  സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ

    വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ.

    തുടർന്ന് 1 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.

    2 മണി മുതൽ 3.30 മണി  വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതു ദർശനം.

    3.30 മണിക്ക് പള്ളിയ്ക്കുള്ളിൽ സമാപന ശുശ്രൂഷ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് സംസ്കാരം.

    5 മണിക്ക് അനുശോചന സമ്മേളനം

  • 19:00 PM

    കേരള രാഷ്ട്രീയം വലിയൊരു അധ്യായത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇരു ചേരിയിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായി സൗഹൃദം പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ കണ്ടശേഷം നിറകണ്ണുകളോടെ ആയിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്

  • 19:00 PM

    ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ എത്തിച്ചു

  • 18:45 PM

    ഉമ്മൻ ചാണ്ടിയുടെ മൃതദേഹം സെക്രട്ടറിയേറ്റിന്റെ ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിന് വെക്കും

  • 18:45 PM

    Oommen Chandy Death News : ഉമ്മൻ ചാണ്ടിയുടെ മൃതശരീരം തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൌസിൽ എത്തിച്ചു. ഉടൻ തന്നെ നിയമസഭയ്ക്ക് മുന്നിലെത്തിച്ച് മൃതശരീരം അൽപം നേരം പൊതുദർശനത്തിന് വെക്കും

Trending News