World Oral Health Day 2023: വേൾഡ് ഓറൽ ഹെൽത്ത് ദിനം, തീം, പ്രാധാന്യം അറിയാം

World Oral Health Day 2023:  പേര് പോലെതന്നെ ഈ ദിനത്തില്‍ നമ്മുടെ പല്ലുകളുടേയും മോണ, നാവ് തുടങ്ങി വായ്ക്കുള്ളിലെ മറ്റയവങ്ങളുടേയും ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമിടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 11:39 AM IST
  • പേര് പോലെതന്നെ ഈ ദിനത്തില്‍ നമ്മുടെ പല്ലുകളുടേയും മോണ, നാവ് തുടങ്ങി വായ്ക്കുള്ളിലെ മറ്റയവങ്ങളുടേയും ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമിടുന്നത്.
World Oral Health Day 2023: വേൾഡ് ഓറൽ ഹെൽത്ത് ദിനം, തീം, പ്രാധാന്യം അറിയാം

World Oral Health Day 2023: നമ്മുടെ പല്ലുകളുടേയും വായയുടേയും ആരോഗ്യവും സംരക്ഷണവും ലക്ഷ്യമിട്ട് ആഗോളതലത്തില്‍ മാര്‍ച്ച 20 ന് വേൾഡ് ഓറൽ ഹെൽത്ത് (World Oral Health Day) ആചരിയ്ക്കുന്നു.

പേര് പോലെതന്നെ ഈ ദിനത്തില്‍ നമ്മുടെ പല്ലുകളുടേയും മോണ, നാവ് തുടങ്ങി വായ്ക്കുള്ളിലെ മറ്റയവങ്ങളുടേയും ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമിടുന്നത്. വായയുടെ ശുചിത്വത്തിന്  നിത്യജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അതായത്, വായയുടെ  ആരോഗ്യത്തിനായി നല്ല ശുചിത്വ രീതികൾ സ്വീകരിക്കുന്നതിനും പല്ലുകൾ ശ്രദ്ധയോടെ പരിപാലിക്കുന്നതിനും ദന്ത പ്രശ്നങ്ങൾ തടയുന്നതിനുള്ള വഴികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.

Also Read:  Teeth Health: മഞ്ഞപ്പല്ലുകള്‍ക്ക് ബൈ ബൈ, പല്ലുകള്‍ മുത്ത് പോലെ വെട്ടിത്തിളങ്ങാന്‍ ഇതാ വഴിയുണ്ട് 

വേൾഡ് ഓറൽ ഹെൽത്ത് ദിനം  ഓരോ വർഷവും ഓരോ പ്രമേയവുമായാണ് എത്തുന്നത്‌.  'Be Proud of Your Mouth' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.  ഈ ദിനം സ്ഥാപിതമായതുമുതൽ, ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ ലോക ഓറൽ ഹെൽത്ത് ദിനം വർഷം തോറും ആഘോഷിക്കപ്പെടുന്നു.

Also Read:  Kisan Mahapanchayat: ഡൽഹിയിൽ ഇന്ന് 'കിസാൻ മഹാപഞ്ചായത്ത്', സുരക്ഷ വര്‍ദ്ധിപ്പിച്ചു

ശ്വസിക്കുമ്പോൾ, മറ്റൊരാളോട് സംസാരിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ അങ്ങനെ നിത്യജീവിതത്തിൽ പല്ലുകളുടെ ആരോഗ്യവും ശുചിത്വവും ഏറെ പ്രധാനമാണ്.  ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ഓറൽ ഹെൽത്ത്  റിപ്പോർട്ട് അനുസരിച്ച്, ലോക ജനസംഖ്യയുടെ ഏകദേശം 75% പേർ സ്ഥിരമായ പല്ല് ക്ഷയത്താൽ കഷ്ടപ്പെടുന്നു. അതേസമയം 514 ദശലക്ഷം കുട്ടികൾക്ക് ചെറുപ്രായത്തില്‍ തന്നെ പല്ലുകള്‍ക്ക് കേടുപാടുകള്‍ കാണപ്പെടുന്നു. 

വായയുടെ ശുചിത്വമില്ലായ്മ ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും എന്നാണ്  പഠനങ്ങള്‍ പറയുന്നത്. ദന്തക്ഷയം, മോണരോഗം, വായ് നാറ്റം തുടങ്ങിയ വിവിധ രോഗങ്ങളെ തടയാൻ സഹായിക്കുന്നതിനാൽ, വായയുടെ ശുചിത്വം പാലിക്കേണ്ടത് ഏറെ അനിവാര്യമാണ്. വായയുടെ അനാരോഗ്യം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി, പക്ഷാഘാതം, ശ്വാസതടസ്സം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി തെളിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

പലപ്പോഴും നാം ദന്തസംരക്ഷണം എന്നത് പലരും അവഗണിക്കുകയോ അതില്‍ വീഴ്ചവരുത്തുകയോ ചെയ്യുന്ന ഒന്നാണ്.  ഈ അവസരത്തിലാണ് ഓറൽ ഹെൽത്ത് ദിനത്തിന് പ്രാധാന്യമേറുന്നത്. പല്ലുകളുടേയും വായയുടെയും ആരോഗ്യം സംബന്ധിച്ച കൃത്യമായ അവബോധം ജനങ്ങളില്‍ ഉണ്ടാക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 

സംസ്ഥാനത്താകമാനം ആരോഗ്യവിദഗ്ധരുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പല്ലുകളുടെ സംരക്ഷണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള ബോധവൽക്കരണപരിപാടികൾ ഈ ദിനത്തിൽ സംഘടിപ്പിക്കുന്നുണ്ട്.  

ശരീരത്തിലെ മറ്റു അവയവങ്ങളെ സംരക്ഷിക്കുന്നതുപോലെ പല്ലുകളും വായും സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മളിൽ മിക്കവരും പല്ലുവേദന ഏറെ  കഠിനമാകുമ്പോള്‍ മാത്രമാണ് ഡോക്ടറെ സമീപിക്കുന്നത്. ഇത് പല്ലുകളുടെ എന്നന്നേക്കുമായുള്ള നാശത്തിന് വഴിതെളിക്കും. പല്ലുകള്‍ക്ക് ഉണ്ടാകാറുള്ള അസ്വസ്ഥതകളെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ നല്‍കിയാല്‍ കേടുപാടുകളില്‍ നിന്നും പല്ലിനെ സംരക്ഷികാനും സാധിക്കും.

പല്ലുകളുടെ ആരോഗ്യത്തിന്  പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതേപോലെ തന്നെ ദിവസവും രാവിലെയും  രാത്രി ഭക്ഷണത്തിന് ശേഷവും ബ്രഷ് ചെയ്യുന്ന കാര്യം ഏറെ പ്രധാനമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News