വാഷിങ്ടൻ: സൂര്യന് മനുഷ്യന് സമാനമായ മുഖം ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ? ചിരിക്കുന്ന സൂര്യനെ കണ്ടിണ്ടോ? ഈ ചോദ്യങ്ങൾ എന്തിനാണ് ഇപ്പോൾ എന്ന് തോന്നിയേക്കാം... എന്നാൽ കേട്ടോ നാസ പങ്കുവെച്ച ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും ചിരിക്കുന്ന സൂര്യനെ. കഴിഞ്ഞ ദിവസം നാസ ട്വീറ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മനുഷ്യ മുഖത്തിനോട് രൂപസാദൃശ്യമുള്ള ഒരു മുഖവും നാസയുടെ ചിത്രത്തിൽ സൂര്യനുണ്ട്. ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. സോളർ ഡൈനമിക്സ് ഒബ്സർവേറ്ററിയാണ് സൂര്യൻ ചിരിക്കുന്ന ചിത്രം പകർത്തിയതെന്ന് നാസ ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.
Say cheese!
Today, NASA’s Solar Dynamics Observatory caught the Sun "smiling." Seen in ultraviolet light, these dark patches on the Sun are known as coronal holes and are regions where fast solar wind gushes out into space. pic.twitter.com/hVRXaN7Z31
— NASA Sun, Space & Scream (@NASASun) October 26, 2022
Also Read: കടൽ പോലെ സ്പേസ്; ഗൂഗിൾ വർക്ക് സ്പേസ് ഇനി 1ടിബി വരെ
കൊറോണൽ ഹോൾസ് എന്ന് അറിയപ്പെടുന്ന ഇരുണ്ട ഭാഗങ്ങളാണ് സൂര്യന് ഇത്തരമൊരു ‘ചിരിക്കുന്ന മുഖം’ ഉണ്ടാകാൻ കാരണം. സൂര്യന്റെ ചിരിക്കുന്ന മുഖം പുറത്തുവന്നതിനു പിന്നാലെ, വിവിധ വസ്തുക്കളുമായും കഥാപാത്രങ്ങളുമായും അതിനെ താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും വന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...