നിർണായക തീരുമാനം: വാക്സിനേഷൻ പൂർത്തിയായവർക്ക് മാസ്ക് വേണ്ടെന്ന് Biden

സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.   

Written by - Ajitha Kumari | Last Updated : May 14, 2021, 09:23 AM IST
  • നിർണായക തീരുമാനവുമായി അമേരിക്ക
  • വാക്‌സിനേഷന്റെ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക ഇനി മാസ്‌ക് ധരിക്കേണ്ട
  • വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഇത്തരമൊരു തീരുമാനമെടുത്തത്.
നിർണായക തീരുമാനം: വാക്സിനേഷൻ പൂർത്തിയായവർക്ക് മാസ്ക് വേണ്ടെന്ന് Biden

വാഷിംഗ്ടണ്‍: വാക്‌സിനേഷന്റെ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അതുപോലെതന്നെ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.    

വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) ഇത്തരമൊരു തീരുമാനമെടുത്തത്. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നാണ് മാക്സ് ഒഴിവാക്കിയ സന്ദേശം ആഹ്വാനം ചെയ്ത് കൊണ്ട് ബൈഡന്‍ (Joe Biden) പറഞ്ഞത്. 

Also Read: ഇസ്രയേൽ-പലസ്തീൻ സംഘർഷം; ടെൽ അവീവ് ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ്

മാത്രമല്ല ഇതൊരു നാഴിക കല്ലാണെന്നും കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണെന്നും അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പറഞ്ഞു.    പക്ഷേ ഇനിയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണമെന്നും അദ്ദേഹം (Biden) അറിയിച്ചു.  

രാജ്യം സമ്പൂർണ്ണ വാക്‌സിനേഷന്‍ എന്ന ഫിനിഷിംഗ് ലൈനില്‍ എത്തുന്നതുവരെ എല്ലാവരും വളരെയധികം കരുതലോടെ ഇരിക്കുകയെന്നും ബൈഡൻ അറിയിച്ചിട്ടുണ്ട്.  അമേരിക്കയിൽ ഏകദേശം 35 ശതമാനം പേർക്കും അതായത് 117 ദശലക്ഷം പേർക്കും പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. കൂടാതെ 154 ദശലക്ഷം പേർക്ക് ഒരു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 

Also Read: ന്യൂനമർദം: അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ Red Alert

ഇതിനിടയിൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 49 എണ്ണത്തിലും കൊറോണ വൈറസ് വ്യാപനം കുറയുന്നുണ്ട് എന്ന വാർത്തയും ബൈഡന്‍ പങ്കുവെച്ചിട്ടുണ്ട്.  എന്നാല്‍ 65 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ണ്ണമാകാനുണ്ടെന്നും ബൈഡൻ അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News