വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് (Joe Biden) ജയം. ഇതോടെ നിലവിലെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിനെ (Donald Trump) പരാജയപ്പെടുത്തി അമരിക്കയുടെ 46 മത് പ്രസിഡന്റായി ബൈഡനെ തിരഞ്ഞെടുത്തു.
Also read: US Election: 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കി ജോ ബൈഡന്‍ വിജയത്തിന് അരികെ
പെൻസിൻവേനിയയിൽ വിജയിച്ചതോടെയാണ് ബൈഡന്റെ പ്രസിഡന്റ് (US President) പദത്തിലേക്കുള്ള യാത്ര എളുപ്പമായത്. ചില സംസ്ഥാനനങ്ങളിൽ ഇപ്പോഴും വോട്ടെണ്ണൽ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ ബൈഡൻ ഭൂരിപക്ഷം നേടിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേവല ഭൂരിപക്ഷത്തിന് 270 ഇലക്ടറൽ വോട്ടുകളാണ് ആവശ്യമുള്ളത്.
ബൈഡൻ പ്രസിഡന്റ് പദവിയിൽ എത്തുമ്പോൾ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റ് ആകും. അങ്ങനെ അമേരിക്കയിലെ ചിരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആയി കമല മാറും. ഇതിനിടയിൽ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തിയിരുന്നു.
തന്നെ വിജയിപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് ബൈഡൻ ട്വീറ്റ് ചെയ്തു. അർപ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രാദേശിക സമയം 8 മണിയോടെ അതായത് ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 6.30 ന് ബൈഡൻ ജനങ്ങളെ അഭിസംബോധന ചെയ്യും.
America, I’m honored that you have chosen me to lead our great country.
The work ahead of us will be hard, but I promise you this: I will be a President for all Americans — whether you voted for me or not.
I will keep the faith that you have placed in me. pic.twitter.com/moA9qhmjn8
— Joe Biden (@JoeBiden) November 7, 2020
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)