Fifa world cup 2022: മൊറോക്കോയോട് തോൽവി വഴങ്ങി ബെൽജിയം; ബ്രസൽസിൽ കലാപം അഴിച്ചുവിട്ട് ബെൽജിയം ആരാധകർ

Belgium vs Morocco match: ബെൽജിയം മൊറോക്കോയോട് തോൽവി വഴങ്ങിയതിന് പിന്നാലെ ബ്രസൽസിലെ തെരുവിൽ കലാപം ആരംഭിച്ചു. നിരവധി വാഹനങ്ങളും കടകളും അക്രമികൾ തല്ലിത്തകർത്തു.

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 03:24 PM IST
  • സാഹചര്യം കൂടുതൽ മോശമായതിനെ തുടർന്ന് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചതായി വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
  • രാജ്യത്തെ മൊറോക്കൻ ആരാധകർ ആഘോഷം തുടരുന്നതിനിടെ, ഇവർക്കിയിലേക്ക് ബെൽജിയം ആരാധാകർ പടക്കങ്ങളും ഇഷ്ടികകളും എറിയുന്നതായുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു
Fifa world cup 2022: മൊറോക്കോയോട് തോൽവി വഴങ്ങി ബെൽജിയം; ബ്രസൽസിൽ കലാപം അഴിച്ചുവിട്ട് ബെൽജിയം ആരാധകർ

ലോകകപ്പിൽ മൊറോക്കോയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജ്യത്ത് കലാപം അഴിച്ചുവിട്ട് ബെൽജിയം ആരാധകർ. ഞായറാഴ്ച അൽ തുമാമ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അബ്ദുൽ ഹമീദ് സാബിരിയും സക്കറിയ അബൂഖ്‌ലാലുമാണ് ആഫ്രിക്കൻ ടീമിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ബെൽജിയം മൊറോക്കോയോട് തോൽവി വഴങ്ങിയതിന് പിന്നാലെ ബ്രസൽസിലെ തെരുവിൽ കലാപം ആരംഭിച്ചു. നിരവധി വാഹനങ്ങളും കടകളും അക്രമികൾ തല്ലിത്തകർത്തു.

സാഹചര്യം കൂടുതൽ മോശമായതിനെ തുടർന്ന് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചതായി വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ മൊറോക്കൻ ആരാധകർ ആഘോഷം തുടരുന്നതിനിടെ, ഇവർക്കിയിലേക്ക് ബെൽജിയം ആരാധാകർ പടക്കങ്ങളും ഇഷ്ടികകളും എറിയുന്നതായുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു. ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസ് അക്രമത്തെ അപലപിച്ചു.

ALSO READ: FIFA World Cup 2022 : 'ഖത്തർ ട്വിസ്റ്റ് തുടരുന്നു'; രണ്ടാം റാങ്കുകാരായ ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചു

"ബ്രസൽസിൽ നടന്ന സംഭവങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു, പോലീസ് ഇതിനകം തന്നെ കർശനമായി പ്രവർത്തിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താൻ പോലീസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്" ബ്രസൽസ് മേയർ അറിയിച്ചു. ബെൽജിയത്തിലെ നിവാസികളിൽ കാൽ ദശലക്ഷത്തോളം മൊറോക്കൻ വംശജരാണെന്ന് കണക്കാക്കപ്പെടുന്നു. അക്രമം നിയന്ത്രിക്കാനായി കൂടുതൽ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News