ഒമിക്രോണ്‍ ഉപ വകഭേദം BA.2.75 ഇന്ത്യയിലടക്കം 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വകഭേദത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ WHO ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ് എന്നും ഈ അവസരത്തില്‍ ഈ വകഭേദത്തെ കൂടുതല്‍ കഠിനമായതോ സങ്കീര്‍ണ്ണമായതോടെ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല എന്നും WHO അറിയിച്ചു.
Monkey Pox : ബ്രിട്ടൻ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് സ്വവർഗ അനുരാഗികളും, ബൈസെക്ഷ്വലുമായ പുരുഷന്മാരിലുമാണ് കൂടുതലായി രോഗബാധ കണ്ട് വരുന്നത്.
Monkeypox: ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് മങ്കിപോക്സ് കേസുകൾ വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
Monkeypox: രോഗബാധിതനായ വ്യക്തിയുമായോ അവരുടെ വസ്ത്രങ്ങളുമായോ അവർ ഉപയോഗിച്ച തുണികളുമായോ അടുത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് മങ്കിപോക്സ് പകരുന്നത്.
ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മുഴുവന്‍ ആശാപ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയില്‍ ആശാ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫീല്‍ഡ് തലത്തില്‍ കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരാണവര്‍. എല്ലാ ജില്ലകളിലുമായി നിലവില്‍ 21,694 പേര് ഗ്രാമ പ്രദേശങ്ങളിലും 4205 പേര് നഗര പ്രദേശങ്ങളിലും 549 പേര് ടൈബ്രല്‍ മേഖലയിലുമായി ആകെ 26,448 പേര് ആശ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചു വരുന്നതായി മന്ത്രി പറയുന്നു.
ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ രോഗബാധ വർധിക്കുന്നതിന് കാരണമാകുമെന്ന് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ കണക്കുകളെ വിമർശിച്ച് കേന്ദ്രസർക്കാർ രംഗത്ത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിയല്ലെന്നും ലോകാരോഗ്യ സംഘടന കോവിഡ് മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കോവിഡ് മൂന്നാം തരംഗം ഒമിക്രോണ്‍ ശാന്തമായി കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
കോവിഡ് അവസാനിച്ചുവെന്നും ഒമിക്രോൺ അപകടകാരിയല്ലെന്നുമുള്ള തെറ്റായ പ്രചരണങ്ങൾ വരുന്നതോടെ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അശ്രദ്ധരാകുന്നത് വീണ്ടും വ്യാപനത്തിന് ഇടയാക്കുന്നു.
കോവിഡുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കിടുന്നതിനുള്ള പ്ലാറ്റ്ഫോമാണ് GISAID. ഇതിലേക്ക് നവംബർ പകുതി മുതൽ മൂന്ന് ഡസനിലധികം രാജ്യങ്ങൾ BA.2 ന്റെ ഏകദേശം 15,000 ജനിതക ശ്രേണികൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും WHO അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.