2023 ഓട്ടോ എക്സ്പോയിലെ ജനകീയതയെ തുടർന്ന് ടാറ്റ മോട്ടോഴ്സ് തങ്ങളുടെ എസ്യുവികളുടെ പുതിയ റെഡ് ഡാർക്ക് ശ്രേണി പുറത്തിറക്കി. നെക്സോൺ, ഹാരിയർ, സഫാരി എന്നിവയുടെ കൂടുതൽ ഉയർന്ന പതിപ്പുകളുമായാണ് പുതിയ സീരീസ് എത്തിയിരിക്കുന്നത്.
ടാറ്റ മോട്ടോഴ്സ്, എംജി, സിട്രോൺ, ബിവൈഡി, സ്കോഡ എന്നിവയുൾപ്പെടെയുള്ള വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരിക്കാൻ പുതിയ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഈ വർഷം പ്രതീക്ഷിക്കപ്പെടുന്ന അഞ്ച് പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഇവയാണ്.
2021 ഡിസംബറിലെ വാഹനങ്ങളുടെ വിൽപന കണക്ക് അനുസരിച്ചാണ് ഇന്ത്യൻ നിർമാതാക്കൾ രണ്ടാം സ്ഥാനത്തെത്തിയത്. ഡിസംബർ 2021ൽ 66,307 യൂണിറ്റ് കാറുകളാണ് വിൽപന നടത്തിയത്. 2020 ഡിസംബറിൽ ടാറ്റ നടത്തിയത് 53,430 യൂണിറ്റുകളുടെ വിൽപനയായിരുന്നു.
കാർ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസൂക്കിയും മറ്റ് ആഢംബർ കാർ നിർമാതാക്കളായ ഔഡിയും മേഴ്സിഡിസും അടുത്തമാസം തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.