മെയ് 18 ബുധനാഴ്ച ഐബിയും ഇന്റലിജെന്റ്സ് സെക്യുരിറ്റി വിങ്ങും ചേർന്നുള്ള സംയുക്ത സംഘം ഉപരാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താനെത്തിയതായിരുന്നുയെന്ന് പോലീസ് അറിയിച്ചു.
ഹൈദരാബാദ്∙ നഗരത്തിലെ ആഡംബര ഹോട്ടലിൽ ലഹരിമരുന്ന് പാർട്ടിക്കിടെ ഹൈദരാബാദ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ചലച്ചിത്ര താരങ്ങളും വിഐപികളുമടക്കം 142 പേർ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ബഞ്ചാര ഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ പബ്ബിൽ നടത്തിയ പാർട്ടിക്കിടെയായിരുന്നു പോലീസ് റെയ്ഡ്.
അതിഥികളെ റസ്റ്റോറന്റിന്റെ ഉള്ളിലേക്ക് നയിക്കാനായി ജീവനക്കാരുണ്ടാകും. ഇവിടെയുള്ള ജീവനക്കാരിൽ പലരും ജന്മനാ കാഴ്ചശക്തി ഇല്ലാത്തവരാണ്. മുന്നിൽ നിറയുന്ന ഇരുട്ടിന്റെ ലോകമാണ് പിന്നീട് അതിഥികളെ കാത്തിരിക്കുന്നത്.
ഇന്നത്തെക്കാലത്ത് സ്വർണ്ണവും മയക്കുമരുന്നും കടത്തുന്നവർ കൂടുതൽ ക്രിയാത്മകമായി മാറിയിരിക്കുകയാണ്. കള്ളക്കടത്തിന് പുതിയ മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തിരയുന്നത്. കള്ളക്കടത്തിനായി കണ്ടെത്തുന്ന നൂതന ആശയങ്ങളുടെ കഥകള്‍ അനുദിനം പുറത്തുവരാറുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന് വേണ്ടി മോഹൻലാലും സംഘവും ഹൈദരാബാദിലാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് ബ്രേക്ക് വന്ന സമയത്ത് മോഹൻലാലും നടി മീനയും തങ്ങളുടെ തെലുങ്ക് സിനിമ സുഹൃത്തായ മോഹൻ ബാബുവിന്റെ വീട്ടിൽ അത്താഴവിരുന്നിന് എത്തിയിരിക്കുകയാണ്.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം ജൂലൈ 4 മുതൽ ഇന്ത്യയിൽ ആരംഭിച്ചതായി ഹൈദരാബാദിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ അവകാശപ്പെട്ടു. ഡെയ്ലി ഡെത്ത് ലോഡിന്റെ (DDL) പുതിയ ഫോർമുല ഉപയോഗിച്ചാണ് അദ്ദേഹം ഈ ഗവേഷണം നടത്തിയത്.
ഭോജ്പുരി ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ മോണാലിസ (Monalisa) ടെലിവിഷൻ രംഗത്തും ആധിപത്യം പുലർത്തുന്നു. അവരുടെ കഠിനാധ്വാനം കൊണ്ട് ഇന്ന് മോണാലിസ എല്ലായിടത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. അവർ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. പരമ്പരാഗതമായാലും പാശ്ചാത്യമായാലും എല്ലാത്തരം ഡ്രസുകളിലും മോണാലിസ സുന്ദരിയാണ്. ഇപ്പോഴിതാ ഒരു പുത്തൻ ഫോട്ടോഷൂട്ട് നടത്തി മോണാലിസ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
നിരോധിച്ച മരുന്നുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്ത മൂന്ന് യുവാക്കളെ പിടികൂടി. ഇതുകൂടാതെ ലാബിൽ നിന്നും അനധികൃതമായി നിർമ്മിച്ച നിരാധിക്കപെട്ട മരുന്നുകളും പിടികൂടിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.