കുട്ടികളെ മാസ്ക് ധരിപ്പിച്ച് മാത്രം സ്കൂളിലേയ്ക്കയ്ക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന് നല്‍കണം.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യയെ അഭിനന്ദിച്ചു. ക്വാഡ് വാക്സിൻ ഇനിഷ്യേറ്റീവിന് കീഴിൽ വിതരണം ചെയ്ത ഇന്ത്യൻ നിർമ്മിത വാക്സിനുകൾ തായ് ലാൻഡും കംബോഡിയയും നന്ദിയോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഉച്ചകോടിയിൽ പറഞ്ഞു.
രണ്ടു വർഷങ്ങൾക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയതോടെ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ കഴിഞ്ഞ മാസങ്ങളിലെ വരുമാനപ്പട്ടിക പ്രകാരം റെക്കോർഡ് വരുമാനമാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതും. എന്നാലിപ്പോൾ സന്ദർഭം കണക്കിലെടുത്ത് ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഏപ്രില്‍ 30 മുതല്‍ ജില്ല ടൂറിസം പ്രമോഷന് കീഴിൽ വരുന്ന ജില്ലയിലെ 11 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതായി ജില്ല കലക്ടര്‍ ഉത്തരവിറക്കി.
കൊറോണ മഹാമാരിയുടെ പിടിയിൽ നിന്ന് മുക്തമാവുകയാണ് പല രാജ്യങ്ങളും. എന്നാൽ വീണ്ടും കൊവിഡ് ഭീഷണിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ചൈനീസ് നഗരമായ ഷാങ്ഹായി. കൊവിഡ് പിടിമുറുക്കിയ ഷാങ്ഹായിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൊവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനും വൻ തോതിൽ പരിശോധന നടത്താനുമാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.