വൈറസ് സ്ഥിരീകരിച്ച ഒരു രോഗിയെ " സാമൂഹിക അകലം" പാലിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി വാനില്‍ കയറ്റുന്ന ദൃശ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
Saudi Arabia: ഉംറ വിസയുള്ള തീര്‍ത്ഥാടകര്‍ക്ക് 90 ദിവസമാണ് രാജ്യത്ത് തങ്ങാനാവുക. മക്കയ്ക്കും മദീനയ്ക്കും പുറമെ സൗദിയിലെ മറ്റ് നഗരങ്ങള്‍ക്കുമിടയിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് കേസുകളില്‍ കാര്യമായ കുറവ് കാണുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 20,279 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൂടാതെ 36 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു.
India Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേർ രോഗ മുക്തി നേടി ഇതോടെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46% ആണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 4.42% ആണ്
India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കൊറോണ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,25,557 ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
തൃശൂർ പൂരഘോഷത്തിന് 1500 ലേറെ ഉദ്യോഗസ്ഥരെ കൂടുതലായി ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിക്കും. പൂരത്തിന്റെ കാഴ്ചക്കാർ ഗണ്യമായി വർദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻകരുതൽ ഒരുക്കുന്നത്. ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും പോലീസ് ഒരുക്കും.
രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു . തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിലാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 2451 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയർന്നു . കഴിഞ്ഞ ദിവസം 2380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഒരിടവേളയ്ക്ക് ശേഷം തമിഴ്നാട്ടിലും ആശങ്കയാവുകയാണ് കോവിഡ് കണക്കുകൾ . ചെന്നൈ ഐഐടിയിൽ 12 വിദ്യാർഥികൾക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് . 18 വിദ്യാർഥികളെ പരിശോധിച്ചതിലാണ് മൂന്നിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് .
India Covid Update: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ (Covid 19) വീണ്ടും ഉയരുകയാണ്. 24 മണിക്കൂറിനിടെ 1247 പേർക്ക് കൂടി കൊവിഡ് (Covid India) സ്ഥിരീകരിച്ചിരിക്കുകയാണ്.
Easter 2022: ഉയിര്‍പ്പിന്റെയും പ്രത്യാശയുടേയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ (Easter) ആഘോഷിക്കുകയാണ്. യേശുദേവന് കുരിശിലേറിയ ശേഷം മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്റെ പ്രത്യേകത.
കൊറോണ മഹാമാരിയുടെ പിടിയിൽ നിന്ന് മുക്തമാവുകയാണ് പല രാജ്യങ്ങളും. എന്നാൽ വീണ്ടും കൊവിഡ് ഭീഷണിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ചൈനീസ് നഗരമായ ഷാങ്ഹായി. കൊവിഡ് പിടിമുറുക്കിയ ഷാങ്ഹായിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൊവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനും വൻ തോതിൽ പരിശോധന നടത്താനുമാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്.
യൂറോപ്പിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.