Free OTT: ഇവയ്ക്കൊപ്പെം ഇനി ഫ്രീയായി നെറ്റ്ഫ്ലിക്സും കിട്ടും

Free Netflix Plan in Jio Recharge: നെറ്റ് ഫ്ലിക്സ് ആവശ്യമുള്ളവർക്ക് പ്രത്യേകം പാക്കേജ് എടുക്കേണ്ട എന്നതാണ് ഏറ്റവും പ്രധാന കാര്യം. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2024, 12:51 PM IST
  • 1099 രൂപ, 1499 രൂപ എന്നിങ്ങനെയാണ് പ്ലാനുകളുടെ നിരക്ക്
  • ജിയോ ഫൈബർ ഉപയോഗിക്കുന്നവരാണെങ്കിൽ 1499, 2499, 3999, 8499 പ്ലാൻ ഉപയോഗിക്കാം
  • 699 രൂപയുടെയും 1499 രൂപയുടെയും രണ്ട് പ്ലാനുകൾ
Free OTT: ഇവയ്ക്കൊപ്പെം ഇനി ഫ്രീയായി നെറ്റ്ഫ്ലിക്സും കിട്ടും

നിങ്ങളിപ്പോഴും ഒടിടികൾ ഉപയോഗിക്കാത്തവരാണോ? എങ്കിലിതാ നിങ്ങൾക്കായി മാത്രമൊരു പ്ലാൻ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ തങ്ങളുടെ തിരഞ്ഞെടുത്ത പ്ലാനുകളിൽ ഫ്രീയായി ഒടിടി സേവനങ്ങളും നൽകുന്നു. ജിയോയുടെ 12 പ്ലാനുകൾ റീ ചാർജ് ചെയ്താൽ ഒപ്പം നെറ്റ്ഫ്സിക്സും സൗജന്യമായി ലഭിക്കും.

പ്ലാനുകൾ

1099 രൂപ,  1499 രൂപ എന്നിങ്ങനെയാണ് പ്ലാനുകളുടെ നിരക്ക്. രണ്ടിനും 84 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാനുകളിൽ 2GB, 3GB പ്രതിദിന ഡാറ്റയും  കൂടാതെ അൺലിമിറ്റഡ് കോളിംഗും പ്രതിദിന എസ്എംഎസും ലഭിക്കും. നെറ്റ് ഫ്ലിക്സ് ആവശ്യമുള്ളവർക്ക് പ്രത്യേകം പാക്കേജ് എടുക്കേണ്ട എന്നതാണ് ഏറ്റവും പ്രധാന കാര്യം. 

പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഇനി പോസ്റ്റ് പെയ്ജ് പ്ലാനുകൾ താത്പര്യമുള്ളവർക്ക് 699 രൂപയുടെയും 1499 രൂപയുടെയും രണ്ട് പ്ലാനുകൾ ഉപയോഗിക്കാം.ഈ പ്ലാനുകൾ യഥാക്രമം 100GB, 300GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിംഗും പ്രതിദിന എസ്എംഎസും കൂടാതെ നിരവധി OTT സേവനങ്ങളും നൽകുന്നുണ്ട്.

സൗജന്യ നെറ്റ്ഫ്ലിക്സുമായി ജിയോ ഫൈബർ 

നിങ്ങൾ ജിയോ ഫൈബർ ഉപയോഗിക്കുന്നവരാണെങ്കിൽ 1499, 2499, 3999, 8499 പ്ലാൻ ഉപയോഗിക്കാം.സൗജന്യ നെറ്റ്ഫ്ലിക്സ് സേവനങ്ങളും നിങ്ങൾക്ക് ഇതിൽ ആസ്വദിക്കാം. ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുകയാണെങ്കിൽ, 1TB പ്രതിമാസ ഡാറ്റയ്‌ക്കൊപ്പം 100Mbps മുതൽ 1Gbps വരെയുള്ള ഇൻ്റർനെറ്റും നിങ്ങൾക്ക് ലഭിക്കും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News