Netflix Subcription: നെറ്റ്ഫ്ലിക്സിന്റെ പാസ്‌വേഡ് ഷെയർ ചെയ്‌താൽ ഇനി പണം അടയ്ക്കണം?

നെറ്റ്ഫ്ലിക്സ് അധികം  ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ചാർജ് ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 11:01 AM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് മാസങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് അക്കൗണ്ടിന്റെ പാസ്വേർഡ് ഷെയർ ചെയ്യുന്നത് നിർത്താൻ നെറ്റ്ഫ്ലിക്സ് പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നത്.
  • എന്നാൽ ഇതിനെ കുറിച്ചുള്ള ഓദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.
  • പാസ്‌വേഡ് ഷെയർ ചെയ്യുന്നതിനെ തുടർന്ന് നെറ്റ്ഫ്ലിക്സിന് വൻ നഷ്ടം നേരിടുന്നതിന് തുടർന്നാണ് തീരുമാനം.
  • നെറ്റ്ഫ്ലിക്സ് അധികം ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ചാർജ് ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Netflix Subcription: നെറ്റ്ഫ്ലിക്സിന്റെ പാസ്‌വേഡ് ഷെയർ ചെയ്‌താൽ ഇനി പണം അടയ്ക്കണം?

ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ പാസ്‌വേഡ് ഷെയർ ചെയ്‌താൽ ആ അക്കൗണ്ടിൽ നിന്ന് അടുത്ത വർഷം പണം ഈടാക്കുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് മാസങ്ങളുടെ പരിശ്രമത്തിന് ശേഷമാണ്  അക്കൗണ്ടിന്റെ പാസ്വേർഡ് ഷെയർ ചെയ്യുന്നത് നിർത്താൻ നെറ്റ്ഫ്ലിക്സ് പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള ഓദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.  പാസ്‌വേഡ് ഷെയർ ചെയ്യുന്നതിനെ തുടർന്ന് നെറ്റ്ഫ്ലിക്സിന് വൻ നഷ്ടം നേരിടുന്നതിന് തുടർന്നാണ് തീരുമാനം. നെറ്റ്ഫ്ലിക്സ് അധികം  ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും ചാർജ് ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരേ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ നിരവധി വ്യത്യസ്ത ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നു. ഇത് അക്കൗണ്ടില്ലാത്തവർക്ക് വളരെ പ്രയോജനപ്രദമായിരുന്നു.  പക്ഷേ ഇതുമൂലം ഉപയോക്താക്കൾക്ക് നേട്ടമുണ്ടാകുമ്പോൾ കമ്പനിക്ക് വൻ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്.  ഇതാദ്യമായി അല്ല ഇത് തടയാൻ നെറ്റ്ഫ്ലിക്സ് ശ്രമിക്കുന്നത്.  2023 ആദ്യം മുതൽ തന്നെ പുതിയ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: Netflix: പാസ് വേർഡ് ഷെയർ ചെയ്യുന്നത് നിർത്തിക്കോ! നെറ്റ്ഫ്ലിക്സ് തരും വമ്പൻ പണി

ഇതിന് മുമ്പ് മാർച്ചിലും ഇത് സംബന്ധിച്ച വിവരങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു.  അക്കൗണ്ട് പാസ് വേർഡ് പങ്കിടുന്നത് തടയാൻ രണ്ട് പുതിയ പദ്ധതികളുമായാണ് കമ്പനി എത്തിയിരിക്കുന്നത്. പുതിയ അംഗത്തെ ചേര്‍ക്കുക, പ്രൊഫൈല്‍ പുതിയ അക്കൗണ്ടിലേക്ക് മാറ്റുക എന്നിവയാണ് അത്. ഇത് പ്രകാരം പ്രീമിയം നെറ്റ്ഫ്ലിക്സ് പ്ലാനുകളുള്ള അംഗങ്ങൾക്ക് രണ്ട് ഉപ-അക്കൗണ്ടുകൾ ചേർക്കാൻ കഴിയും. ഈ ഉപ-അക്കൗണ്ടുകൾക്ക് അവരുടേതായ ലോഗിൻ, പാസ്‌വേഡ് എന്നിവയും ഉണ്ടായിരിക്കും. കൂടാതെ കുറഞ്ഞ ചെലവിൽ അവർക്ക് അക്കൗണ്ട് ലഭ്യമാകും. ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളിൽ പുതിയ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ചിലിയിൽ 2,380 സിഎൽപിയും, കോസ്റ്റാറിക്കയിൽ $2.99, പെറുവിൽ 7.9PEN ആയിരിക്കും നിരക്ക്.  പ്രീമിയം നെറ്റ്ഫ്ലിക്സ് പ്ലാനുകളുള്ള അംഗങ്ങൾക്ക് രണ്ട് ഉപ അക്കൗണ്ടുകൾ ചേർക്കുന്നതിനായി അധിക തുക നൽകേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News