ജ്യോതിഷപ്രകാരം, നിശ്ചിതകാലയളവിൽ ഓരോ ഗ്രഹങ്ങളും രാശിമാറ്റം നടത്തുന്നു. ഇത് ഓരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും.
2024 ഡിസംബർ ഏഴിനാണ് ചൊവ്വയുടെ വക്രഗതി ആരംഭിക്കുന്നത്. 2025 ഫെബ്രുവരി 24 വരെ ചൊവ്വയുടെ വക്രഗതി സഞ്ചാരം തുടരും.
ചൊവ്വയുടെ നെഗറ്റീവ് സ്വാധീനം 80 ദിവസത്തോളം ചില രാശിക്കാരുടെ ജീവിതത്തെ മോശമായി ബാധിക്കും. ചൊവ്വയുടെ വക്രഗതി 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാരെ ഇത് വളരെ മോശമായി ബാധിക്കും.
Aries: മേടം രാശിക്കാർക്ക് ചൊവ്വയുടെ വക്രഗതി സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകും. അക്ഷമ, ദേഷ്യം, അസ്വസ്ഥത എന്നിവയുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ബിസിനസിൽ നഷ്ടങ്ങളും പ്രതിസന്ധിയും ഉണ്ടാകും. ജീവിതത്തിലെ വലിയ സാമ്പത്തിക നഷ്ടവും ഈ സമയം ഉണ്ടായേക്കാം.
Scorpio: വൃശ്ചികം രാശിക്കാർക്ക് ചൊവ്വയുടെ വക്രഗതി പ്രതികൂലഫലങ്ങൾക്ക് കാരണമാകും. അമിത ദേഷ്യം, പ്രതികാരം, അസൂയ തുടങ്ങിയ വികാരങ്ങൾ വൃശ്ചിക രാശിക്കാരെ പിടികൂടും. ജോലി നഷ്ടപ്പെടാം. മത്സരങ്ങളിൽ പരാജയം. കടബാധ്യത വർധിക്കും. ജീവിതം ദുസ്സഹമായ അവസ്ഥയിൽ എത്തിച്ചേരും.
Capricorn: ചൊവ്വയുടെ വക്രഗതി സഞ്ചാരത്തിൻറെ ഫലമായി മകരം രാശിക്കാർക്ക് ചെറിയ കാര്യങ്ങളിൽ പോലും പരാജയം ഉണ്ടാകും. അതിമോഹവും അഹംഭാവവും മകരം രാശിക്കാരെ പിടികൂടുന്നു. നിക്ഷേപങ്ങളിൽ വലിയ നഷ്ടത്തിന് സാധ്യത. നിയമകാര്യങ്ങളിൽ തിരിച്ചടി. സാമ്പത്തിക നഷ്ടം ബിസിനസിനെ തകർക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)