WhatsApp : പ്രൊഫൈൽ പിക്ച്ചറിന്റെ സ്ക്രീൻഷോട്ട് എടുക്കാമെന്ന് ഇനി കരുതേണ്ട; അത് ബ്ലോക്കാക്കി വാട്സ്ആപ്പ്

WhatsApp New Feature : ആൻഡ്രോയിഡ് ഉപയോക്താക്കളിലാണ് വാട്സ്ആപ്പ് പുതിയ സുരക്ഷ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 05:33 PM IST
  • ആൻഡ്രോയിഡ് ഉപയോക്താക്കളിൽ മാത്രമാണ് ഈ സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്
  • ഐഫോണിൽ ഇപ്പോഴും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുന്നുണ്ട്
WhatsApp : പ്രൊഫൈൽ പിക്ച്ചറിന്റെ സ്ക്രീൻഷോട്ട് എടുക്കാമെന്ന് ഇനി കരുതേണ്ട; അത് ബ്ലോക്കാക്കി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ ഇനി മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈൽ പിക്ച്ചറിന്റെ സ്ക്രീൻഷോട്ട് എടുക്കാനാകില്ല. ഉപയോക്താളുടെ ഡാറ്റ സുരക്ഷയുടെ ഭാഗ്യമായിട്ടാണ് മെറ്റ മെസെഞ്ചർ ആപ്ലിക്കേഷൻ പുതിയ സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കളിൽ മാത്രമാണ് വാട്സ്ആപ്പ് ഈ സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ ഉപയോക്താക്കൾക്ക് ഇപ്പോഴും മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈൽ പിക്ച്ചർ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുന്നതാണ്. 

കഴിഞ്ഞ ഫെബ്രുവരി മുതലാണ് വാട്സ്ആപ്പ് ഈ സുരക്ഷ സേവനത്തിനായി പ്രവർത്തിച്ച് തുടങ്ങിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നത്. അതേസമയം ഈ സവിശേഷതയെ കുറിച്ച് മെറ്റ ഔദ്യോഗികമായി ഒരു അറിയിപ്പും നൽകിട്ടില്ല. സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കറുത്ത് സ്ക്രീനാണ് ഫലമായി ലഭിക്കുന്നത്. ഡിഫോൾട്ടായി വാട്സ്ആപ്പ് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ സംവിധാനമാണിത്. ഇത് സംബന്ധിച്ചുള്ള ഔദ്യേഗിക അറിയിപ്പ് വാട്സ്ആപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ALSO READ : Nothing Phone (2a) : നത്തിങ് ഫോൺ (2എ) അവതരിപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ വിറ്റു പോയത് 60,000 യുണിറ്റ് ഫോണുകൾ

കോൺടാക്ട് പട്ടികയിലുള്ള മറ്റ് ഉപയോക്താക്കളിൽ നിന്നും പ്രൊഫൈൽ പികിച്ചർ മറച്ച് വെക്കാനുള്ള സ്വയം തിരഞ്ഞെടുക്കാനുള്ള ഫീച്ചർ നേരത്തെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. കോൺടാക്ട് ലിസ്റ്റിലുള്ള ഉപയോക്താക്കളെ പ്രത്യേകം തിരഞ്ഞെടുത്ത് പ്രൊഫൈൽ പിക്ച്ചർ മറച്ച് വെക്കാൻ സാധിക്കുന്നതാണ്. സമാനമായി ലാസ്റ്റ് സീൻ, നിങ്ങളുടെ സ്റ്റാറ്റസ് എന്നിവയും മറച്ച് വെക്കാൻ സാധിക്കുന്നതാണ്.

വാട്സ്ആപ്പിന്റെ സെറ്റിങ്സിൽ പ്രവേശിച്ച് പ്രൈവസി തിരഞ്ഞെടുത്ത് പ്രൊഫൈൽ പിക്ച്ചറിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 'MY CONTACTS EXCEPT' തിരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള ആരിൽ നിന്നാണോ പ്രൊഫൈൽ പിക്ച്ചർ മറച്ച് വെക്കേണ്ടത് അവരെ ഈ പട്ടികയിലേക്ക് ചേർക്കുക. തുടർന്ന് ഡൺ നൽകുക. അവരിൽ നിന്നും നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചർ മറച്ച് വെക്കാൻ സാധിക്കും. സമാനമായി ലാസ്റ്റ് സീൻ ഇത്തരത്തിൽ മറയ്ക്കാൻ സാധിക്കുന്നതാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News