New Delhi: മൂന്നാംഘട്ട കോവിഡ് വാക്‌സിൻഷൻ (Covid Vaccine) ആരംഭിച്ചതിന് പിന്നാലെ കോവിൻ (CoWin)പോർട്ടലിൽ നാലക്ക സെക്യൂരിറ്റി കോഡ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. വാക്‌സിനേഷൻ സെർട്ടിഫിക്കറ്റുകൾ കൊടുക്കുന്നതിൽ തെറ്റുകൾ ഒഴിവാക്കാനും ഉപഭോക്താക്കളിൽ നിന്ന് തട്ടിപ്പുക്കാർ പണം തട്ടാതിരിക്കാനുമാണ് പുതിയ നടപടി.
ഈ സെക്യൂരിറ്റി കോഡ് നൽകിയാൽ മാത്രമേ വാക്‌സിനേഷൻ സെന്ററുകളിൽ നിന്ന് വാക്‌സിനേഷൻ (Vaccination) എടുത്തതിന്റെ സെർട്ടിഫിക്കറ്റുകൾ നൽകു. ഈ നടപടി സെർട്ടിഫിക്കറ്റുകളിൽ തെറ്റ് ഉണ്ടാകാതിരിക്കാനും സഹായിക്കും. മാത്രമല്ല തട്ടിപ്പ്ക്കാരെ ഒഴിവാക്കാനും ഈ സെക്യൂരിറ്റി കോഡുകൾക്ക് സാധിക്കും.
ALSO READ: CoWIN: കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ
കോവിൻ പോർട്ടലിൽ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്‌ത് ബുക്കിംങ് ഉറപ്പായാൽ ഉടൻ തന്നെ സെക്യൂരിറ്റി കോഡ് നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. ഈ കോഡ് ആരുമായും പങ്ക് വെക്കാൻ പാടില്ല. വാക്‌സിനേഷൻ കുത്തിവെയ്പ്പ് എടുക്കുന്ന ദിവസം ഈ കോഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായി പങ്ക് വെക്കണം.
ഇന്ത്യയിൽ കോവിഡ് രോഗബാധ (Covid 19) അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് മൂന്നാം ഘട്ട വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചത്. കുത്തിവെയ്പ്പിനായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 28 ന് വൈകിട്ട് 4 മണിയോടെ ആരംഭിച്ചു. വാക്‌സിനേഷൻ മെയ് 1 നാണ് ആരംഭിച്ചത്. CoWIN വെബ്സൈറ്റുകളിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയുമാണ് ഇതിനായി രജിസ്റ്റർ ചെയ്യേണ്ടത്.
ALSO READ: വാക്സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം
മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഡ്രൈവിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കുമാണ് കോവിഡ് വാക്സിൻ (Covid Vaccine) കുത്തിവെയ്പ്പ് എടുക്കുന്നത്. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും വാക്‌സിൻ കുത്തിവെയ്പ്പ് നല്കാൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...