T20 World Cup 2021: 'Billion Cheers Jersey' അണിഞ്ഞ് ഇന്ത്യന്‍ ടീം ...!! ലോകകപ്പിനുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ  പുതിയ ജേഴ്‌സി പുറത്തിറക്കി.

Written by - Zee Malayalam News Desk | Last Updated : Oct 13, 2021, 06:19 PM IST
  • Billion Cheers Jersey: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്‌സി പുറത്തിറക്കി.
  • ഈ മാസം UAE യില്‍ ആരംഭിക്കുന്ന T20 World Cup 2021 മുന്നോടിയായാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (BCCI) ബുധനാഴ്ച പുരുഷ ടീമിന്‍റെ പുതിയ ജേഴ്‌സി പുറത്തിറക്കിയത്.
T20 World Cup 2021: 'Billion Cheers Jersey' അണിഞ്ഞ് ഇന്ത്യന്‍ ടീം ...!!  ലോകകപ്പിനുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി

Billion Cheers Jersey: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ  പുതിയ ജേഴ്‌സി പുറത്തിറക്കി.

ഈ മാസം UAE യില്‍ ആരംഭിക്കുന്ന T20 World Cup 2021 മുന്നോടിയായാണ്  ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (BCCI) ബുധനാഴ്ച   പുരുഷ ടീമിന്‍റെ പുതിയ ജേഴ്‌സി പുറത്തിറക്കിയത്. 

'Billion Cheers Jersey' എന്നാണ് പുതിയ ജേഴ്‌സിക്ക് നല്‍കിയിരിക്കുന്ന പേര്. കടുംനീല നിറമാണ് ടീമിന്‍റെ  പുതിയ  ജേഴ്‌സിക്ക്.  

ബുധനാഴ്ച ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്‌സിയുടെ ചിത്രം പുറത്തുവിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക കിറ്റ് സ്പോൺസറായ എംപിഎൽ സ്പോർട്സിനൊപ്പം  BCCIയും  സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ്  ജേഴ്‌സി  അനാച്ഛാദനം ചെയ്തത്. MPL Sports ബുധനാഴ്ച പുത്തന്‍ ജേഴ്‌സി പുറത്തിറക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. 

Also Read: IPL 2021: സിഎസ്കെയുടെ എതിരാളികളെ ഇന്നറിയാം‌; ഫൈനല്‍ ഉറപ്പിക്കാന്‍ കൊല്‍ക്കത്തയും ഡല്‍ഹിയും
 

ക്യാപ്റ്റന്‍ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

Billion Cheers Jersey അവതരിപ്പിക്കുന്നു! ആരാധകരുടെ ബില്യൺ ചിയേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജേഴ്‌സിയിലെ പാറ്റേണുകൾ. #ShowYourGame@mpl_sport- ന് തയ്യാറാകൂ,"  BCCI ട്വിറ്ററിൽ കുറിച്ചു.

ഒക്ടോബര്‍ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ ഈ പുതിയ ജേഴ്‌സി ധരിച്ച് കളിക്കാനിറങ്ങും....!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News