Madrid : യുറോപ്പിലെ ഒട്ടു മിക്ക ലീഗിലും സീസണിലെ ജേതാക്കളെ കണ്ടെത്തിയെങ്കിലും സ്പാനിഷിൽ ഇതുവരെ ആര് ലാലിഗ (La Liga 2021) കിരീടം സ്വന്തമാക്കുമെന്നതിൽ തീരുമാനമായിട്ടില്ല. ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണ (Barcelona) ലവാന്റെ മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ സ്പെയിനിൽ ലീഗ് പോരാട്ടം ഫോട്ടോഫിനീഷ് ഇന്ന് സ്ഥിതിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
നിലവിൽ 77 പേയിന്റുമായി അത്ലെറ്റികോ മാഡ്രിഡാണ് ലീഗിന്റെ പട്ടികയിൽ ഒന്നാമതുള്ളത്. തൊട്ടു പിന്നാലെ 76 പോയിന്റുമായി ലയണൽ മെസിയുടെ ബാഴ്സലോണയും 75 പോയിന്റുമായി റയൽ മാഡ്രിഡുമാണുള്ളത്. 71 പോയിന്റുമായി സെവ്വിയയും ഫോട്ടോിനീഷ്ന്റെ ഒരു ഭാഗമായി തന്നെ നിലനിൽക്കുകയാണ്.
സീസണിൽ ബാഴ്സയ്ക്കൊഴികെ ബാക്കി മൂന്ന് ടീമുകൾക്കും ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ബാഴ്സയാകട്ടെ കഴിഞ്ഞ മത്സരത്തിൽ 14-ാം സ്ഥാനക്കാരായ ലവാന്റയോട് സമനില ഏറ്റുവാങ്ങേണ്ടിയും വന്നു. ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്,
ഇന്ന് അർധരാത്രിയിൽ സിമിയോണിയുടെ അത്ലെറ്റികോ റയൽ സോഷ്യഡാഡിനെ നേരിടുമ്പോൾ നെഞ്ച് പിടിയ്ക്കുന്നത് ബാഴ്സയുടെയും റയലിന്റെയും ആകും. എന്നാൽ സോഷ്യഡാഡ് വിട്ടു കൊടുക്കാനും ഒട്ടും തയ്യറാകില്ല.
കാരണം യുറോപ്പ യോഗ്യതയ്ക്കും ലാലിഗയിൽ വൻ മത്സരമാണ് കാണാൻ ഇടായാകുന്നത്. വിയ്യറയലും റയൽ ബെറ്റിസും അഞ്ചാം സ്ഥാനത്തുള്ള സോഷ്യഡോയിഡിന് വലിയതോതിലാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. യോറോപ്പയ്ക്ക് നേരിട്ടുള്ള യോഗ്യതയ്ക്കാണ് സോഷ്യാഡോയിഡും ശ്രമിക്കുന്നത്. അത്ലെറ്റികോയുടെ മത്സരത്തിന് പിന്നാലെ നാളെ റയൽ മാഡ്രിഡും കളത്തിൽ ഇറങ്ങുന്നുണ്ട്.
യുറോപ്പിൽ പ്രമീയർ ലീഗിൽ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയും സിരി എയിൽ ഇന്റർ മിലാനും ബുന്ദെസ് ലിഗയിൽ ബയൺ മ്യൂണിക്കും ലീഗ് കിരീടം സ്വന്തമാക്കിട്ടുണ്ട്. ഇനി ഫ്രഞ്ച് ലീഗായ ലിഗ്വെ വണിലെയും ലാലിഗയിലുമാണ് പ്രധാന ലീഗുകളിലെ ജേതാക്കളെ കണ്ടെത്താനുള്ളത്. ലിഗ്വെ 1-ും ഏകദേശ ലാലിഗയുടെ അവസ്ഥയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...