നടൻ എംജി സോമന്റെ മകൻ സജി സോമൻ നായകനായെത്തുന്ന ആരണ്യം എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം മാർച്ച് 14ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. രണ്ട് തിയേറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ ആരണ്യം വേറിട്ട് നിൽക്കുന്ന ചിത്രമാണ്. ചിത്രം കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്.
എസ് എസ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. നാടക നടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും രാഘവൻ നായർ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ലോനപ്പൻ കുട്ടനാടിന്റെ മുഖ്യ വേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. എംജി സോമന്റെ മകൻ സജി സോമൻ വിഷ്ണു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സജി സോമൻ, പ്രമോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട്, ഡോ. ജോജി, ടോജോ ചിറ്റേറ്റുകളം, ദിവ്യ, സോണിയ മർഹാർ, ലൗലി, ആൻസി, ദാസ് മാരാരിക്കുളം, ജോൺ ഡാനിയൽ, രഞ്ജിത്ത് നമ്പൂതിരി, മൈത്രി, ജിനു, ബേബിഎടത്വാ, വർഷ, സത്യൻ, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ALSO READ: ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല'; ചിത്രീകരണം അവസാന ഘട്ടത്തിൽ
പ്രശസ്ത സംവിധായകനായ പിജി വിശ്വംഭരന്റെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതിന് ശേഷം ഉണ്ണികൃഷ്ണൻ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥ, സംഭാഷണം സുജാത കൃഷ്ണൻ നിർവഹിച്ചിരിക്കുന്നു. ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ഹുസൈൻ അബ്ദുൽ ഷുക്കൂർ ആണ്.
ജീവിതയാത്രയിൽ ഒറ്റപ്പെട്ടപോയ വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളും മറ്റൊരു കുടുംബത്തിൽ തന്റേടിയായ ഒരു മകനാൽ വേദനിക്കുന്ന മാതാപിതാക്കളുടെ വേദനയുമാണ് ആരണ്യം എന്ന ചിത്രത്തിലൂടെ പറയുന്നത്. ഗാനരചന- മനു ജി പുലിയൂർ, പ്രജോദ് ഉണ്ണി. ഗായകർ- റീന ക്ലാസ്സിക്, റസൽ പ്രവീൺ, രഹന മുരളീ ദാസ്, മനോജ് തിരുമംഗലം, സുജിത്ത് ലാൽ.
സംഗീതം- സുനിലാൽ ചേർത്തല. അസോസിയറ്റ്- രതീഷ് കണ്ടിയൂർ, ടോജോ ചിറ്റേറ്റുകളം. പ്രൊഡക്ഷൻ കൺട്രോളർ- എൽ കെ. മേക്കപ്പ്- അനൂപ് സാബു. സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, പോസ്റ്റർ ഡിസൈൻസ്- മനോജ്. പി ആർ ഒ- എം കെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.