Gajakesari Yoga 2025: മാർച്ച് 5 ന് രാവിലെ 8:12 ന് ചന്ദ്രൻ ഇടവത്തിൽ പ്രവേശിക്കും. അവിടെ വ്യാഴവുമായി ചേർന്ന് ഗജകേസരി രാജയോഗം രൂപപ്പെടും
Guru Chandra Yuti 2025: ജ്യോതിഷമനുസരിച്ച് ചന്ദ്രൻ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ്. ഏകദേശം രണ്ടര ദിവസം ചന്ദ്രൻ ഒരു രാശിയിൽ നിൽക്കും.
Gajakesari Yoga 2025: മാർച്ച് 5 ന് രാവിലെ 8:12 ന് ചന്ദ്രൻ ഇടവത്തിൽ പ്രവേശിക്കും. അവിടെ വ്യാഴവുമായി ചേർന്ന് ഗജകേസരി രാജയോഗം രൂപപ്പെടും. ഇതിലുടെ ഏതൊക്കെ രാശിക്കാർക്ക് ഗുണം എന്നറിയാം.
ജ്യോതിഷമനുസരിച്ച് ചന്ദ്രൻ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ്. ഏകദേശം രണ്ടര ദിവസം ചന്ദ്രൻ ഒരു രാശിയിൽ നിൽക്കും. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ലഭിക്കും
മാർച്ച് 5 ന് രാവിലെ 8:12 ന് ചന്ദ്രൻ ഇടവത്തിൽ പ്രവേശിക്കും. വ്യാഴം ഇതിനകം ഇവിടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യാഴവും ചന്ദ്രനും ചേർന്ന് പവർഫുൾ ഗജകേസരി രാജയോഗം സൃഷ്‌ടിച്ചത്
ഈ രാജയോഗത്തിൻ്റെ രൂപീകരണം 12 രാശിക്കാരുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാരുടെയും ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികളെ കുറിച്ച് അറിയാം...
മേടം (Aries): ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് പോസിറ്റീവ് എനർജി വർദ്ധിക്കും. പ്രശ്നങ്ങൾ അവസാനിച്ചേക്കാം. ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും
കർക്കടകം (Cancer): ഇവർക്കും ഗജകേസരി രാജയോഗം വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം-ചന്ദ്ര സംയോജനം നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് അവരുടെ മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം ലഭിക്കും. എല്ലാ മേഖലയിലും അപാരമായ വിജയം, തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം, ബിസിനസ്സിലും നിങ്ങൾക്ക് ലാഭം ലഭിക്കും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും
കന്നി (Virgo): ഈ രാശിയിൽ വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഒമ്പതാം ഭാവത്തിലാണ് രൂപപ്പെടുന്നത്. അഇതികളൂടെ ഇവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, കരിയറിലെ മുതിർന്നവരിൽ നിന്ന് പിന്തുണ, സമ്പത്ത് നേടും, പ്രണയ ജീവിതം നല്ലതായിരിക്കും. ബന്ധങ്ങൾ കൂടുതൽ ശക്തമാവുകയും പങ്കാളിയുമായി നല്ല സമയം ആസ്വദിക്കുകയും ചെയ്യും. ആരോഗ്യം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)