FIFA World Cup 2022 : സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്തുണ; ലോകകപ്പിൽ ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിച്ചില്ല

Iran National Football Team ദേശീയ ഗാനം ആലപിക്കാതെ മൗനമായി നിൽക്കാൻ തങ്ങൾ കൂട്ടായിയെടുത്ത തീരുമാനമാണെന്ന് ഇറാൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ പറഞ്ഞു

Written by - Jenish Thomas | Last Updated : Nov 21, 2022, 07:59 PM IST
  • തങ്ങൾ കൂട്ടായി എടുത്ത തീരുമാനമാണിതെന്ന് ഇറാൻ ടീം ക്യാപ്റ്റൻ അലിറീസാ ജഹാൻബാഖ്ഷ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.
  • നേരത്തെ ഭരണകൂടത്തിന്റെ അടച്ചമർത്തലുകൾക്കെതിരെ ഇറാനിയൻ മെസി എന്ന് വിളിക്കുന്ന സർദാർ അസ്മൂൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
  • പിന്നീട് സമ്മർദ്ദങ്ങളെ തുടർന്ന് അസ്മൂൺ തന്റെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
  • കഴിഞ്ഞ രണ്ട് മാസമായി ഇറാനിൽ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് അണിനിരയ്ക്കുന്നത്.
FIFA World Cup 2022 : സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്തുണ; ലോകകപ്പിൽ ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിച്ചില്ല

ദോഹ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇറാൻ താരങ്ങൾ ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ദേശീയ ഗാനം ആലപിച്ചില്ല. ഇംഗ്ലണ്ടിനെതിരെയുള്ള പോരാട്ടത്തിലാണ് ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെ മൗനമായി നിന്നത്. തങ്ങൾ കൂട്ടായി എടുത്ത തീരുമാനമാണിതെന്ന് ഇറാൻ ടീം ക്യാപ്റ്റൻ അലിറീസാ ജഹാൻബാഖ്ഷ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു. 

നേരത്തെ ഭരണകൂടത്തിന്റെ അടച്ചമർത്തലുകൾക്കെതിരെ ഇറാനിയൻ മെസി എന്ന് വിളിക്കുന്ന സർദാർ അസ്മൂൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സമ്മർദ്ദങ്ങളെ തുടർന്ന് അസ്മൂൺ തന്റെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കൂടാതെ അസ്മൂണിന് ഇറാനിയൻ ടീമിൽ ഉൾപ്പെടുത്തരുതെന്ന് കോച്ച് കാർലോസ് ക്വിറോസിന് ഭരണകൂടം സമ്മർദ്ദം നൽകിയിരുന്നു. അത് വകവയ്ക്കാതെ പോർച്ചുഗീസ് കോച്ച് അസ്മൂണിനെ തന്റെ സ്ക്വാഡിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ALSO READ : FIFA World Cup 2022 : അംബാനി ചതിച്ചു! രസംകൊല്ലിയായി സംപ്രേഷണം നിന്നു പോയി; ജിയോ സിനിമയ്ക്കെതിരെ സോഷ്യൽ മീഡിയ രൂക്ഷ വിമർശനം

കഴിഞ്ഞ രണ്ട് മാസമായി ഇറാനിൽ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് അണിനിരയ്ക്കുന്നത്. 22-കാരിയായ മഹ്സ അമിനിയെ ഇസ്ലാം നിയമം പാലിച്ചില്ലയെന്ന് പേരിൽ പോലീസ് കസ്റ്റഡിയിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഇറാൻ ഭരണകൂടം കായികപരമായിട്ടാണ് ഈ പ്രതിഷേധങ്ങളെ എതിർക്കുന്നത്. പ്രതിഷേധക്കാരായ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 14നാണ് ഇസ്ലാം നിയമപരമായി രീതിയിൽ വസ്ത്രം ധരിച്ചില്ല എന്ന പേരിൽ അമിനി എന്ന 22കാരിയെ ടെഹ്റാനിൽ വെച്ച്  പോലീസ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസത്തെ കൊടീയ പീഡനത്തിനൊടുവിൽ 22കാരി പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ടു. ഇറാന്റെ ഫുട്ബോൾ താരങ്ങൾക്ക് പുറമെ ചില മറ്റ് കായിക താരങ്ങളും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട്  സമാനമായ രീതിയിൽ ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധത്തിൽ പങ്ക് ചേർന്നിരുന്നു.

അതേസമയം മത്സരത്തിലേക്ക് വരുമ്പോൾ, ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് പിന്നിലാണ് ഇറാൻ. കൗമാര താര ജൂഡ് ബെല്ലിങ്ഹാം, ബക്കയുക്കോ സാക്ക, റഹീം സ്റ്റെർലിങ് എന്നിവരാണ് ഇംഗ്ലീഷ് ടീമിന് വേണ്ടി ഗോളുകൾ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News