FIFA World Cup 2022 Jio Cinema Live Streaming : ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് യാതൊരു സബ്സ്ക്രിപ്ഷനും കൂടാതെ സൗജന്യമായി ഫിഫ ലോകകപ്പ് ആസ്വദിക്കാനായിരുന്നു റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18 ഇത്തവണ അവസരം ഒരുക്കിയത്. 450 കോടി രൂപയ്ക്ക് ഇന്ത്യയിലെ ടിവി, ഡിജിറ്റൽ അവകാശം നേടിയെടുത്ത നെറ്റ്വർക്ക് 18 തങ്ങളുടെ സ്പോർട്സ് 18 ചാനലിലൂടെ ടെലിവിഷനിലും ജിയോ സിനിമയിലൂടെ ഒടിടിയിലും സംപ്രേഷണം ചെയ്യുകയായിരുന്നു. ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ അതിമനോഹരമായി നല്ല വ്യക്തതയോടെ ടിവിയിലും ഒടിടിയിലും നെറ്റ്വർക്ക് 18 സംപ്രേഷണം ചെയ്തു. എന്നാൽ മത്സരമോ ബഫറിങ്ങോടെ ബഫറിങ്ങ് ആയിരുന്നു.
വെയ്ൻ റൂണി, കാമ്പെൽ, റോബേർട്ട് പിയേഴ്സ് തുടങ്ങി ഫുട്ബോൾ വിദഗ്ധരെ അണിനിരത്തിയാണ് സ്പോർട്സ് 18ന്റെ കമന്ററിയും വിശകലനവും. എന്നാൽ ജിയോ സിനിമയിൽ ഖത്തർ ഇക്വഡോർ മത്സരം കണ്ടവർക്ക് തീർത്തും നിരാശയായിരുന്നു. ഉദ്ഘാടന മത്സരം തുടങ്ങി അഞ്ചാം മിനിറ്റ് മുതൽ ബഫറിങ് തുടങ്ങി. ഖത്തർ ലോകകപ്പ് ആദ്യ ഗോൾ പിറന്നത് ചുരുക്കം പറഞ്ഞാൽ ആരും കണ്ടില്ലെന്ന് തന്നെ പറയേണ്ടി വരും. തുടർന്ന് സോഷ്യൽ മീഡിയിൽ വലിയ തോതിൽ വിമർശനവും ട്രോളുകളുമാണ് ഉയർന്നത്.
"ലോകകത്തിലെ എറ്റവും വലിയ ധനികനായ ഇലോൺ മസ്കിന് ട്വിറ്റർ നടത്തികൊണ്ട് പോകാനാകാത്തത് പോലെയാണ്, 9-ാമത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് തന്റെ വൃത്തികെട്ട ജിയോ സിനിമ ആപ്പിലൂടെ ലോകകപ്പ് മത്സരങ്ങൾ മര്യായദയ്ക്ക് സംപ്രേഷണം ചെയ്യാൻ സാധിക്കാത്തത്" എഴുത്തുകാരാനായ എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു. ഇനി ഇംഗ്ലീഷ് സംപ്രേഷണത്തിന് പകരം മലയാളമെടുത്താലോ ശോകം നിറഞ്ഞ കമന്ററിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്. ഗോൾഫ് മത്സരങ്ങൾക്ക് കമന്ററി നൽകുന്നവരെ കൊണ്ട് ഫുടബോൾ മത്സരങ്ങളുടെ കമന്ററിക്ക് പിടിച്ചിരുത്തിയെന്നാണ് ചിലർ രസകരമായി വിമർശനങ്ങൾ ഉയർത്തുന്നത്.
World’s ninth richest man, Mukesh Ambani, can’t do a smooth #WorldCup streaming with his atrocious #JioCinema app, just as world’s richest man, @elonmusk can’t run a microblogging app
— N.S. Madhavan (@NSMlive) November 20, 2022
This is how i watched the first goal#JioCinema #FAIL pic.twitter.com/f1ImO4S4xB
— Madhu Lambu (@MadhuLambu) November 20, 2022
So that's why it's free...#FIFAWorldCup #JioCinema #Jio pic.twitter.com/pFCS8mBOPB
— Akhil Chauhan (@CheeTaHOO7) November 20, 2022
Ambani's right now at Jio Cinema trying to fix lag.#JioCinema #WorldCup pic.twitter.com/HNOMe572O1
— Akash (@akashtesla) November 20, 2022
വലിയതോതിലാണ് ജിയോ സിനിമയ്ക്കെതിരെ സോഷ്യൽ ട്രോളുകൾ ഉടലെടുത്തത്. മത്സരത്തിന്റെ സംപ്രേഷണത്തിൽ നേരിട്ട തടസത്തിൽ ജിയോ മാപ്പ് അറിയിക്കുകയും ചെയ്തു. ആദ്യം ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാനായിരുന്നു ജിയോയുടെ ഭാഗത്ത് നിന്നും നൽകിയ നിർദേശം നൽകിയത്. എന്നാൽ ബഫറിങ് തുടർന്നതോടെയാണ് ജിയോ മാപ്പ് അറിയിക്കുകയായിരുന്നു.
Dear @JioCinema fans,
We are continuously working to give you a great experience. Please upgrade your app to the latest version to enjoy #FIFAWorldCupQatar2022. Apologies for any inconvenience.#FIFAWorldCup #FIFAWConJioCinema #FIFAWConSports18 | @FIFAWorldCup
— JioCinema (@JioCinema) November 20, 2022
അതേസമയം ഉദ്ഘാടന മത്സരമായ ഖത്തർ ഇക്വഡോർ പോരാട്ടത്തിൽ ലാറ്റിൻ അമേരിക്കൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചു. ഇക്വഡോറിന്റെ ക്യാപ്റ്റൻ എന്നെർ വലൻസിയയാണ് രണ്ട് ഗോളുകളും നേടിയത്. ഇന്ന് ലോകകപ്പിൽ മൂന്ന് മത്സരങ്ങളാണുള്ളത്. യുറോ കപ്പ് റണ്ണേഴ്സപ്പറായ ഇംഗ്ലണ്ട് ഏഷ്യൻ വമ്പന്മാരായ ഇറാനെ നേരിടും. സെനെഗെലും നെതർലാഴഡ്സ് മത്സരമാണ് രണ്ടാമത്തെ മത്സരം. യുഎസ്എ വെയിൽസ് പോരാട്ടമാണ് ഇന്ന് നടക്കുന്നു മറ്റൊരു മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...