Cricket World Cup 2023 : അങ്ങനെ കംഗാരുക്കൾക്ക് ആദ്യ ജയം; ലങ്കയെ തകർത്തത് അഞ്ച് വിക്കറ്റിന്

Cricket World Cup 2023 Australia vs Sri Lanka : ടൂർണമെന്റിൽ ആദ്യമായിട്ടാണ് ഓസ്ട്രേലിയൻ സ്കോർ ബോർഡ് 200 കടക്കുന്നത്  

Written by - Jenish Thomas | Last Updated : Oct 16, 2023, 09:50 PM IST
  • ഓസ്ട്രേലിയ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്നും എട്ടാം സ്ഥാനത്തിലേക്കെത്തി.
  • ലങ്ക ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 35.2 ഓവറിലാണ് ഓസീസ് മറികടന്നത്.
  • ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Cricket World Cup 2023 : അങ്ങനെ കംഗാരുക്കൾക്ക് ആദ്യ ജയം; ലങ്കയെ തകർത്തത് അഞ്ച് വിക്കറ്റിന്

ലഖ്നൗ : ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023ൽ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റുകൊണ്ട് ടൂർണമെന്റ് ആരംഭിച്ച ഓസ്ട്രേലിയ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കന്നി ജയം സ്വന്തമാക്കിയത്. ഇതോടെ ആറ് തവണ ലോകകപ്പ് കീരിടം സ്വന്തമാക്കിയ ഓസ്ട്രേലിയ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്നും എട്ടാം സ്ഥാനത്തിലേക്കെത്തി. ലങ്ക ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 35.2 ഓവറിലാണ് ഓസീസ് മറികടന്നത്.

ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ ഓസീസ് ബോളിങ് നിരയ്ക്ക് മുമ്പിൽ യാതൊരു സമ്മർദ്ദവുമില്ലാതെയാണ് ഓപ്പണർമാരായ പാതും നിസ്സാങ്കയും കുശാൽ പെരേരയും ചേർന്ന് ബാറ്റ് വീശിയത്. ഇരുവരുടെയും ഇന്നിങ്സിന് ഓസീസ് ക്യാപ്റ്റൻ പാറ്റ് കുമ്മിൻസ് തടസ്സം സൃഷ്ടിച്ചതോടെയാണ് ലങ്കയുടെ തകർച്ചയ്ക്ക് തുടക്കമാകുന്നത്. ഇടയ്ക്ക് മഴയെത്തി മത്സരം തടസ്സപ്പെടുത്തി. ശേഷം പുനഃരാരംഭിച്ച മത്സരത്തിൽ ലങ്കയുടെ ബാറ്റിങ് തകർച്ചയ്ക്ക് അടിവരയിടുകയായിരുന്നു.

ALSO READ : Olympics 2028 : ക്രിക്കറ്റ് ഒളിമ്പിക്സിൽ, ഐഒസിയുടെ ഔദ്യോഗിക സ്ഥിരീകരണം; ഒപ്പം നാല് ഇനങ്ങളും ലോസ് ആഞ്ചെലെസിൽ ഉണ്ടാകും

അഞ്ചാമത് ക്രീസിലെത്തിയ ചരിത് അസലങ്കയുടെ പ്രതിരോധമാണ് ലങ്കൻ സ്കോർ 200 കടത്തിയത്. നാല് വിക്കറ്റെടുത്ത ആഡം സാംപയാണ് ലങ്കയുടെ ബാറ്റിങ് ലൈനപ്പിനെ തകർത്തത്. സാംപയ്ക്ക് പുറമെ സ്റ്റാർക്കും കുമ്മിൻസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗ്ലെൻ മാക്സ്വെലിന്നാണ് മറ്റൊരു വിക്കറ്റ്.

പതിവ് പതർച്ചയോടെയാണ് ഓസീസ് മറുപടി ബാറ്റിങ് ആരംഭിച്ചത്. നാലാം ഓവറിൽ ഓപ്പണർ ഡേവിഡ് വാർണറെയും സ്റ്റീവ് സ്മത്തിനും പുറത്താക്കി ലങ്ക ഓസീസിന് സമ്മർദ്ദം ചെലുത്തി. എന്നാൽ ശേഷം ഓപ്പണർ മിച്ചൽ മാർഷും മാർനസ് ലാബുഷെയ്നും ചേർന്ന് ഓസ്ട്രേലിയൻ സ്കോർ ബോർഡിന് അടിത്തറ നൽകി. അർധ സെഞ്ചുറി നേടിയ മാർഷ് റൺഔട്ടായി പുറത്തായെങ്കിലും ഓസീസ് തകർച്ചയിലേക്ക് വീണ്ടും മടങ്ങിയില്ല.

ശേഷം വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസും ലാബുഷെയ്നും ചേർന്നൊരു മറ്റൊരു കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. അഞ്ചാം വിക്കറ്റിൽ ഗ്ലെൻ മാക്സ്വെൽ ഓസീസ് ഇന്നിങ്സിന് വേഗത നൽകുകയും അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കംഗാരുക്കൾ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കുകയും ചെയ്തു. ലങ്കയ്ക്കായി ദിൽഷാൻ മധുഷാനക മൂന്നും ദുനിത് വെല്ലാലാഗെ ഒരു വിക്കറ്റും സ്വന്തമാക്കി. 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News