Mumbai: അനുഷ്‌ക ശർമയും (Anushka Sharma), വിരാട് കോഹ്‌ലിയും (Virat Kohli) കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾക്കായി 2 കോടി രൂപ നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമായി ഇരുവരും ചേർന്ന് ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. ഐപിഎൽ 2021 കോവിഡ് രോഗബാധയെ തുടർന്ന് നിർത്തി വെച്ചതിന്റെ തൊട്ട് പിന്നാലെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം സംഭാവന ചെയ്‌ത് കൊണ്ട് കോലിയും അനുഷ്‌കയും രംഗത്തെത്തിയത്.
As our country battles the second wave of Covid-19, and our healthcare systems are facing extreme challenges, it breaks my heart to see our people suffering.
So, Virat and I have initiated a campaign #InThisTogether, with Ketto, to raise funds for Covid-19 relief. pic.twitter.com/q71BR7VtKc
— Anushka Sharma (@AnushkaSharma) May 7, 2021
കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി ബാധിച്ചിരുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ വിരാട് കോലി പ്രതികരിക്കാതിരുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. കേരളത്തിൽ ഒരു ആനയുടെ മരണത്തെ തുടർന്ന് വൻ വികാര പ്രകടനങ്ങൾ നടത്തിയ കോലി കോവിഡ് രോഗബാധയെ തുടർന്ന് നിരവധി ആളുകൾ മരിക്കുകയും ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സമയത്തും പ്രതികരിക്കാതെ ഇരുന്നതായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്.
Anushka and I have started a campaign on @ketto, to raise funds for Covid-19 relief, and we would be grateful for your support.
Let’s all come together and help those around us in need of our support.
I urge you all to join our movement.
Link in Bio! #InThisTogether pic.twitter.com/RjpbOP2i4G
— Virat Kohli (@imVkohli) May 7, 2021
കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സമയത്ത് കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക് 2 കോടി രൂപ നല്കിയതിനോടൊപ്പം തന്നെ കേട്ടോയിൽ #InThisTogether എന്ന പേരിൽ ഒരു ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ടെന്ന് അനുഷ്‌ക ശർമ്മ തന്നെ സാമൂഹിക മാധ്യമ (Social Media) അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇരുവരും വീഡിയോയും പുറത്ത് വിട്ടു.
ഏഴു ദിവസങ്ങളിലേക്കാണ് കേട്ടോയിൽ ആരംഭിച്ച ഫണ്ട് റൈസർ പ്രവർത്തിക്കുന്നത്. ഇതിലൂടെ സമാഹരിക്കുന്ന പണം ഓക്സിജൻ ക്ഷാമം പരിഹരിക്കാനും, ചികിത്സയ്ക്ക് ആളുകളെ എത്തിക്കാനും, വാക്‌സിനേഷൻ ബോധവത്കരണത്തിനും മറ്റുമായി ഉപയോഗിക്കുമെന്നും അനുഷ്‌കയും വിരാടും അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് (Covid 19) രോഗബാധ നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 4.14 ലക്ഷം പേർക്കാണ്. കോവിഡ് രോഗബാധ മൂലമുണ്ടാകുന്ന മരണനിരക്കും മാറ്റമില്ലാതെ വർധിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കോവിഡ് രോഗബാധ മൂലമുള്ള മരണനിരക്ക് നാലായിരത്തിനോടടുത്തു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3915 പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...