സിനിമ ടെലിവിഷന്‍ ലോകത്തെ താരങ്ങള്‍ക്ക് fitness എന്നും ഏറെ പ്രധാന്യമേറിയതാണ്. ഇവരെ സംബന്ധിച്ചിടത്തോളം fitness ആവശ്യവും നിർബന്ധവുമാണ്. അത്തരമൊരു സാഹചര്യത്തിൽ, അഭിനേതാക്കൾ അഅവരുടെ സൗകര്യമനുസരിച്ച് എല്ലാ വഴികളും പരീക്ഷിക്കാറുണ്ട്. ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് ദിവസവും യോഗ ചെയ്യുന്ന bollywood താരങ്ങള്‍ ഏറെയാണ്... യോഗയിലൂടെ ആരോഗ്യവും ആനന്ദവും കണ്ടെത്തുന്ന ചില താരങ്ങളെ പരിചയപ്പെടാം
ബോളിവുഡ് നടി മലൈക അറോറയ്ക്ക് (Malaika Arora) ആരാധകര്‍ ഏറെയാണ്. ഈ പ്രായത്തിലും താരം സൂപ്പര്‍ ഫിറ്റ് ആയി ബോളിവുഡ് സിനിമ ലോകത്തിന്റെ ഭാഗമാണ്. ജിം മാത്രമല്ല യോഗയും ദിനചര്യയുടെ ഭാഗമാണ് എന്ന് അവര്‍ ആരാധകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
Fitness നിലനിര്‍ത്താന്‍ കരീന കപൂര്‍ (Kareena Kapoor Khan) ഏറ്റവുമധികം ആശ്രയിക്കുന്നത് യോഗയെയാണ്. അവരുടെ യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗർഭാവസ്ഥയ്ക്ക് അനുകൂലമായ തരത്തിലുള്ള യോഗ ചെയ്യുന്ന ചിത്രങ്ങള്‍ അവര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
യോഗയും ശിൽപ ഷെട്ടിയും തമ്മില്‍ അഭേദ്യമായ ബന്ധമാണ്. താരം സ്ഥിരമായി യോഗ ചെയ്യുന്നത് കൂടാതെ, അത് ചെയ്യാൻ ആരാധകരെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ അവര്‍ ഇൻസ്റ്റാ അക്കൗണ്ടിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
സിനിമാലോകത്തെ ഏറ്റവും FIt ആയ താരങ്ങളില്‍ ഒരാളാണ് ബിപാഷ ബസു (Bipasha Basu). fitness നിലനിര്‍ത്താന്‍ പതിവായി യോഗ ചെയ്യുന്ന താരമാണ് ബിപാഷ
Bigg Boss Fame, ടെലിവിഷന്‍ താരം കവിത കൗഷിക് (Kavita Kaushik) തന്റെ fitness നിലനിര്‍ത്താന്‍ ആശ്രയിക്കുന്നത് യോഗയെയാണ്. കടൽത്തീരം മുതൽ പർവതങ്ങളുടെ മുകളില്‍ വരെ, മനോഹരമായ സ്ഥലങ്ങളില്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ കവിത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വെള്ളിത്തിരയിൽ അർഹിക്കുന്ന പ്രശസ്തി നേടാൻ ലാറ ദത്തയ്ക്ക് (Lara Dutta) കഴിഞ്ഞില്ലെങ്കിലും fitnessന്റെ കാര്യത്തില്‍ താരം യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. യോഗയാണ് മികച്ച ഓപ്ഷനായി ലാറ കണ്ടെത്തുന്നത്.
Nargis Fakhri ബോളിവുഡ് താരം നർഗീസ് ഫഖ്രിയും (Nargis Fakhri) ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ ആശ്രയിക്കുന്നത് യോഗയെയാണ്