ശുക്രനും രാഹുവും നിലവിൽ ഒരേ രാശിയിലാണ് സഞ്ചരിക്കുന്നത്. മീനം രാശിയിലാണ് ഇരു ഗ്രഹങ്ങളും സഞ്ചരിക്കുന്നത്.
ജനുവരി 28നാണ് ശുക്രൻ മീനം രാശിയിലേക്ക് പ്രവേശിച്ചത്. രാഹുവും മീനത്തിലാണ് സഞ്ചരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഈ രണ്ട് രാശികളും ഒന്നിച്ചെത്തിയിരിക്കുകയാണ്. ഏതൊക്കെ രാശികൾക്കാണ് ഇത് ഗുണം ചെയ്യുകയെന്ന് നോക്കാം.
മിഥുനം രാശിക്ക് ഇത് നേട്ടങ്ങളുടെ കാലമാണ്. കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങളുണ്ടാകും. ജോലിയില്‍ പ്രമോഷനോ ശമ്പളവര്‍ധനവോ ലഭിക്കാൻ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും.
കർക്കടകം രാശിക്കാർക്ക് രാഹു-ശുക്ര സംയോഗം നേട്ടങ്ങൾ സമ്മാനിക്കും. ഭാഗ്യത്തിന്റെ പിന്തുണ ഈ രാശികൾക്കുണ്ടാകും. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ തടസം കൂടാതെ നടക്കും. ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കും. ജോലിസ്ഥലത്ത് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
മീനം രാശിക്കാർക്ക് ശുക്ര-രാഹു സംയോഗം ഏറെ ഗുണം ചെയ്യും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കും. പ്രണയ സാഫല്യം ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും. സമൂഹത്തില്‍ നിങ്ങൾക്കുള്ള നിലയും വിലയും വര്‍ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)