Thalaivar 170: 'തലൈവർ 170'ന്റെ പൂജ തിരുവനന്തപുരത്ത് - കാണാം ചിത്രങ്ങൾ

ജെയ് ഭീം എന്ന ചിത്രം ഒരുക്കിയ ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുന്നത് തിരുവനന്തപുരത്താണ്. പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്.

1 /7

രജനികാന്ത്, മഞ്ജു വാര്യർ തുടങ്ങിയവർ പൂജാ ചടങ്ങിൽ പങ്കെടുത്തു.

2 /7

ചിത്രീകരണത്തിന്റെ ഭാ​ഗമായി ഇന്നലെ തന്നെ രജനികാന്ത് തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് രണ്ടിടത്തായി നടക്കുന്ന ചിത്രീകരണത്തിനായി രജിനികാന്ത് പത്ത് ദിവസം തലസ്ഥാനത്തുണ്ടാകും. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂപ്പർ താരത്തെ വൻജനാവലിയാണ് സ്വീകരിച്ചത്.

3 /7

കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് രജിനിയുടെ തമാസം. വെള്ളായണി കാർഷിക കോളജ്, ശംഖുമുഖം എന്നിവടങ്ങളിൽ വെച്ചാകും തിരുവനന്തപുരത്തുള്ള തലൈവർ 170ന്റെ ചിത്രീകരണം.

4 /7

അമിതാബ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 32 വർഷങ്ങൾക്ക് ശേഷമാണ് അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നത്.

5 /7

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രമാകുന്നു.

6 /7

തെലുങ്ക് താരം റാണ ദഗ്ഗുബട്ടി തെന്നിന്ത്യൻ താരം റിതിക സിങ്, ധുശാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

7 /7

അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകുന്നത്. ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.

You May Like

Sponsored by Taboola