ഒരു മാസത്തിനു ശേഷം അതായത് ജൂലൈ 16ന് സൂര്യൻ തൻ്റെ രാശി മാറാൻ പോകുന്നു. ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയാൻ കാരണമായേക്കും.
ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ചന്ദ്രദേവൻ്റെ രാശിയായ കർക്കടക രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ചില രാശിക്കാർക്ക് സൂര്യൻ്റെ ഈ സംക്രമം ഗുണം ചെയ്യും. എന്നാൽ മറ്റ് ചിലർക്ക് ഈ കാലയളവിൽ നഷ്ടം നേരിടേണ്ടിവരും.
ജൂലൈ 16ന് ആണ് സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കാൻ പോകുന്നത്. ഒരു മാസം ഇതേ രാശിയിൽ തുടരും. സൂര്യ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
ചിങ്ങം: ഈ കാലയളവിൽ ചിങ്ങം രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. ഈ സമയം നിക്ഷേപത്തിന് അനുകൂലമാണ്. നിങ്ങളുടെ അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് ശുഭകരമായിരിക്കും. ബിസിനസ്സിൽ ലാഭം വർധിപ്പിക്കാൻ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് കർക്കടകത്തിലെ സൂര്യൻ്റെ സംക്രമണം വളരെ ഗുണകരമാണ്. നിങ്ങൾക്ക് കരിയറിൽ വളരെ പെട്ടെന്ന് തന്നെ വിജയം കൈവരിക്കാൻ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ ലാഭമോ നല്ല ഇടപാടോ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കുക, അനാരോഗ്യകരമായ കാര്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി ശക്തമാകും.
മീനം: സൂര്യൻ കർക്കടകത്തിലേക്ക് മാറുന്നത് മീനരാശിക്കാർക്ക് വളരെ ശുഭകരമാണ്. ബിസിനസ്സിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുക. മാനസിക പിരിമുറുക്കം ഉണ്ടാകാം, അതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്ന് ഉപദേശം തേടാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)