ശരീരത്തിൽ വ്യത്യസ്ത ധാതുക്കൾക്ക് വ്യത്യസ്ത റോളുകൾ ഉണ്ട്. എന്നാൽ ഇവയുടെ അളവ് കൂടുതലോ കുറവോ ആയാൽ ശരീരത്തിൽ ഇതിൻറെ അനന്തരഫലങ്ങൾ പ്രകടമാകും.
അമിതമായ സോഡിയം ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ, തൈറോയ്ഡ് തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, സോഡിയത്തിൻറെ അളവ് വളരെ കുറഞ്ഞാൽ എന്ത് സംഭവിക്കും?
ഉപ്പ് അമിതമായി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അറിയാം. എന്നാൽ, സോഡിയത്തിൻറെ അളവ് അപകടകരമാം വിധം കുറയുന്നത് വഴി എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിയാം.
ശരീരത്തിൽ സോഡിയത്തിൻറെ അളവ് കുറയുന്നത് ഹൈപ്പോനട്രീമിയയിലേക്ക് നയിക്കും. ഇത് തലച്ചോറിൻറെ വീക്കം, തലവേദന, അപസ്മാരം, കോമ എന്നിവയ്ക്കും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
സോഡിയത്തിൻറെ അളവ് കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകും.
സോഡിയത്തിൻറെ അളവ് കുറയുന്നത് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) വർധിക്കാനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) കുറയാനും കാരണമാകും. സോഡിയത്തിൻറെ അളവ് കുറയുന്നത് ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കും.
ശരീരത്തിൽ സോഡിയം കുറയുന്നത് ഉയർന്ന ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണാകും. പ്രമേഹരോഗികൾക്ക് ഇതുവഴി ഹൃദയാഘാതവും സ്ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണ്.