Shani Vakri 2023: ശനി നിലവിൽ സ്വരാശിയായ കുംഭത്തിലാണ്. ഇനി അവിടെ തന്നെ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഏകദേശം നാലര മാസക്കാലം വിപരീത ദിശയിൽ നീങ്ങുന്ന ശനി ചില രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും.
Shani Vakri 2023 effects: ശനിയുടെ വക്ര ചലനം സ്ഥിതി ദയനീയമാക്കും കാരണം ശനി കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ടുതന്നെ ശനിയെ ആളുകൾക്ക് ഭയമാണ്. അതുപോലെ ശനി കൃപയുണ്ടെങ്കിൽ ഒരു യാചകനും രാജാവാകും.
ജൂൺ 17 ന് രാത്രി 10:48 ന് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. 2023 നവംബർ 4 ന് രാവിലെ 09:15 വരെ ഈ അവസ്ഥയിൽ തുടരും. ഇത് 12 രാശിക്കാരേയും ബാധിക്കും. എന്നാൽ ചില രാശിക്കാർക്ക് ശനി വളരെയധികം ഫലങ്ങൾ നൽകും.
മേടം (Aries): ശനിയുടെ വക്ര ഗതി മേടം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. സമ്പത്തിൽ വർദ്ധനവുണ്ടാകും. നിങ്ങൾക്ക് ധാരാളം പണം ലഭിക്കും. സാമ്പത്തിക ശക്തി കൈവരും. ജീവിതത്തിൽ ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കുറയും. തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസുകാർ പുതിയ എന്തെങ്കിലും തുടങ്ങും അതിൽ വിജയിക്കുകയും ചെയ്യും.
ഇടവം (Taurus): ശനിയുടെ വക്രഗതി ഇടവ രാശിക്കാർക്ക് വളരെക്കാലമായി കാത്തിരിക്കുന്ന ആഗ്രഹിച്ച ജോലി നേടാൻ കഴിയും. ഉയർന്ന സ്ഥാനം ലഭിക്കും. വരുമാനം വർദ്ധിക്കും, സാമ്പത്തികമായി ശക്തരാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും.
മിഥുനം (Gemini): ശനിയുടെ വക്രഗതി മിഥുന രാശിക്കാർക്ക് വൻ ഭാഗ്യം നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. വിദേശത്തേക്ക് പോകാനുള്ള വഴികൾ തുറക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും അത് നിങ്ങൾക്ക് ദീർഘകാലത്തേക്ക് ആശ്വാസം നൽകും. ബഹുമാനം വർദ്ധിക്കും.
ചിങ്ങം (Leo): ശനിയുടെ വക്രഗതി ചിങ്ങം രാശിക്കാർക്ക് പെട്ടെന്ന് ധാരാളം പണം നൽകും. അത് അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും. കൊണ്ടുവരും ജീവിത നിലവാരം മെച്ചപ്പെടും. ഇതോടൊപ്പം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പ്ലാനുകൾ വീണ്ടും ശക്തി പ്രാപിക്കാൻ തുടങ്ങും. ബിസിനസ്സിൽ പുതിയ കരാർ ഉറപ്പിച്ചേക്കാം.
മകരം (Capricorn): മകരം രാശിയുടെ അധിപൻ ശനിയാണ്. ശനിയുടെ വക്രഗതി നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും. വസ്തുവിൽ നിന്ന് ലാഭം ഉണ്ടാക്കും മുടങ്ങിക്കിടക്കുന്ന ഏതെങ്കിലും ജോലി പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. ജീവിതത്തിൽ സൗകര്യങ്ങൾ വർദ്ധിക്കും. ധനനേട്ടം ഉണ്ടാകാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)