Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും
Shani Vakri 2023: ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കും അതിൻ്റെ ശുഭഫലം 4 രാശികളിലുള്ളവർക്ക് ലഭിക്കും.
Saturn Retrograde 2024: നീതിയുടെ ദേവനായ ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ജൂൺ മാസത്തിൽ ശനി വക്രഗതിയിൽ ചലിക്കും
Shani Vakri 2024: ജ്യോതിഷത്തിൽ ശനിയെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായിട്ട് കണക്കാക്കുന്നു. ശനി കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹം കൂടിയാണ്. രാജാവിനെ യാചകനാക്കാനും യാചകനെ രാജാവാക്കാനും ശനിക്ക് കഴിയും
നിലവിൽ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. 2024 ജൂൺ 29 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ശനിയുടെ ഈ ചലനം പല രാശികളിലും വലിയ സ്വാധീനമുണ്ടാക്കും
ചിലർക്ക് ഒരു വർഷത്തേക്ക് വൻ ഗുണങ്ങൾ ലഭിക്കും. ഇതിലൂടെ അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും, കരിയറിൽ ഉയർച്ച എന്നിവ ലഭിക്കും. ശനിയുടെ വക്രഗതി ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ നൽകുന്നതെന്ന് നോക്കാം.
മേടം (Aries): ശനിയുടെ സഞ്ചാര മാറ്റം മേട രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും. സാമ്പത്തിക നേട്ടത്തിന് സാധ്യത, ബിസിനസുകാർക്ക് ലാഭം, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ബഹുമാനം വർദ്ധിക്കും, സമ്പാദ്യത്തിൽ വർദ്ധനവ്. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.
ഇടവം (Taurus): ശനിയുടെ പ്രതിലോമ സഞ്ചാരം ഇടവ രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. കരിയറിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പുരോഗതിയുണ്ടാകും, എല്ലാ പ്രവർത്തനങ്ങളും വിജയിക്കും, ബഹുമാനം വർദ്ധിക്കും, വ്യവസായികൾക്ക് ഈ സമയം ഗുണകരമായിരിക്കും.
തുലാം (Libra): തുലാം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ സഞ്ചാരം വളരെയധികം ഗുണം ചെയ്യും. തുലാം രാശിയുടെ അധിപനായ ശുക്രൻ ശനിയുടെ സുഹൃത്താണ്. അതുകൊണ്ട് ഈ രാശിക്കാർക്ക് ശനി പ്രത്യേക ഗുണങ്ങൾ നൽകും. ഒരു പ്രധാന ബിസിനസ് ഇടപാടിന് അന്തിമരൂപമായേക്കാം. പുതിയ ജോലി തുടങ്ങാൻ നല്ല സമയം.
ധനു (Sagittarius): ശനിയുടെ വക്ര ഗതി ധനു രാശിക്കാരുടെ ജീവിതത്തിൽ സമ്പത്ത് വരാനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാക്കും, ഇവരുടെ ബാങ്ക് ബാലൻസ് കൂടും, തൊഴിൽ മേഖലയിലുള്ളവർക്ക് സമയം അനുകൂലം, ഭാഗ്യം കൊണ്ട് പല ജോലികളും പൂർത്തീകരിക്കും, ആരോഗ്യം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)