Dry Lips: മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? പരിഹാരം ഇതാ..

തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് പലരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ്. 

ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാനും ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും സഹായിക്കുന്ന ചില വിദ്യകൾ പരിചയപ്പെട്ടാലോ...

1 /7

ജലാംശം നിലനിര്‍ത്താന്‍ ചുണ്ടില്‍ ലിപ് ബാം പുരട്ടുന്നത് നല്ലതാണ്. 

2 /7

ചുണ്ടില്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതും വരൾച്ച മാറാന്‍ സഹായിക്കും.  

3 /7

കറ്റാര്‍വാഴ ജെല്‍ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ട് പൊട്ടുന്നത് തടയുന്നു.   

4 /7

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കുന്നു. 

5 /7

ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടി, കുറച്ച് കഴിഞ്ഞ് കഴുകി കളയാം. ചുണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്ന മികച്ച മാർഗമാണിത്. 

6 /7

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് ചുണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.     

7 /7

പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola