വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നുകളേക്കാൾ വേഗത്തിൽ പരിഹാരം നൽകാൻ കരിക്കിൻ വെള്ളത്തിന് സാധിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പ്രകൃതിദത്ത പാനീയമാണ് കരിക്കിൻ വെള്ളം. ഏഴു ദിവസം തുടര്‍ച്ചയായി കരിക്കിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഒട്ടെറെ മാറ്റങ്ങൾക്ക് കാരണമാകും.
കരിക്കിൻ വെള്ളത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കരിക്കിൻ വെള്ളം തീർത്തും ഫാറ്റ് ഫ്രീയാണ്. മഗ്നീഷ്യം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ക്ഷീണമകറ്റി, ഉന്മേഷം നല്‍കാനും കരിക്കിൻ വെള്ളം സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ ഗുണകരമാണ്.
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരിക്കിൻ വെള്ളം നല്ലതാണ്. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് കരിക്കിൻ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ കരിക്കിൻ വെള്ളം ഗര്‍ഭിണികള്‍ക്ക് നല്ലതാണ്.
വ്യക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും കരിക്കിൻ വെള്ളം സഹായിക്കും.
കരിക്കിൻ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)