Ardhakendra yoga: മകര സംക്രാന്തിയിൽ അര്‍ദ്ധകേന്ദ്ര യോഗം: സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം, ഈ 3 രാശിക്ക് സൗഭാഗ്യങ്ങള്‍ കൈവരും

Ardhakendra yoga in makara sankranti: ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മകര സംക്രാന്തി. ജനുവരി 14നാണ് മകര സംക്രാന്തി. ഈ ദിവസം സംഭവിക്കുന്ന ​ഗ്രഹങ്ങളുടെ രാശിമാറ്റവും ഏറെ വിശേഷപ്പെട്ടതാണ്. 

 

1 /5

ജനുവരി 14ന് ചൊവ്വയും വ്യാഴവും കൂടിച്ചേർന്ന് അര്‍ദ്ധകേന്ദ്ര യോഗം രൂപപ്പെടും. ചില രാശികൾക്ക് ഇതിന്റെ ശുഭഫലങ്ങൾ ലഭിക്കുന്നു. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

ഇടവം രാശിക്കാര്‍ക്ക് ജനുവരി 14 മുതലുള്ള കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ വർധിക്കും. ജോലിയിൽ ശമ്പള വർധനവോടെ സ്ഥാനക്കയറ്റം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. ആരോ​ഗ്യം തൃപ്തികരമാകും. കടം കൊടുത്ത പണം തിരികെകിട്ടും. ആ​ഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കാനാകും.  

3 /5

കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുറപ്പാണ്. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടും. വരുമാനം വർധിക്കും. എല്ലാ മേഖലയിലും വിജയമുണ്ടാകും. ജോലിയിൽ നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്.   

4 /5

കുംഭം രാശിക്കാര്‍ക്ക് ജീവിതത്തിൽ വലിയ സൗഭാ​​ഗ്യങ്ങൾ ലഭിക്കും.ആത്മവിശ്വാസം വര്‍ദ്ധിക്കും. ചെയ്യുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ ലഭിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയസാഫല്യമുണ്ടാകും. 

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola