ത്രിപുര, അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്‍റെ പുതിയ ലോകോത്തര ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു. ഈ പുതിയ ടെർമിനൽ 450 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ടെര്‍മിനല്‍ ഭൂമിയുടെ സംസ്കാരവും പൈതൃകവും കണക്കിലെടുത്താണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ഈ വിമാനത്താവളത്തിന്‍റെ വികസനം വടക്കുകിഴക്കൻ മേഖലയിലെ വ്യാപാര, വ്യവസായ, സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകും. സംസ്ഥാനത്തെ ഒരേയൊരു ആഭ്യന്തര വിമാനത്താവളമാണ് ഉത്. ഈ വിമാനത്താവളം മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായും ഇന്ത്യയിലെ മറ്റ് നിരവധി നഗരങ്ങളുമായും ബന്ധിപ്പിക്കുന്നു.