IPL 2022 വിന്റെ തയ്യാറെടുപ്പിലാണ് ടീമുകള്‍. രണ്ട് പുതിയ ടീമുകള്‍ കൂടി ഇത്തവണ മാറ്റുരയ്ക്കാന്‍ ഉണ്ടാകും എന്നതാണ് ഇത്തവണത്തെ IPL -ന്റെ പ്രത്യേകത. ലഖ്നൗവും അഹമ്മദാബാദും ആസ്ഥാനമായി രണ്ട് പുതിയ രണ്ട് ടീമുകളാണ് പുതുതായി വരുന്നത്. 10 ടീമുകള്‍ പങ്കെടുക്കുന്ന IPL 2022 മെയ് മാസത്തിലാണ് ആരംഭിക്കുക.
ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്റ (Ashish Nehra) IPL പുതിയ ടീമായ അഹമ്മദാബാദിന്റെ (IPL Ahmedabad) മുഖ്യ പരിശീലകനാവും (Head Coach). IPL സീസണില്‍ പുതുതായി എത്തുന്ന ടീമാണ് അഹമ്മദാബാദ്. 5625 കോടി രൂപക്ക് അഹമ്മദാബാദ് ആസ്ഥാനമായി ഫ്രാഞ്ചൈസിയെ സിവിസി ക്യാപിറ്റലാണ് സ്വന്തമാക്കിയിരിയ്ക്കുന്നത്.
ഐപിഎൽ 2022ൽ അഹമ്മദാബാദ് ടീമിന്റെ ((IPL Ahmedabad) ബാറ്റിംഗ് പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമായി മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ വിക്രം സോളങ്കിയെയാണ് ( Vikram Solanki) തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
മുൻ സിംബാബ്വെ ക്യാപ്റ്റൻ ആൻഡി ഫ്ലവർ (Andy Flower) മുന്‍പ് പഞ്ചാബ് കിംഗ്സിന്റെ (Punjab Kings) അസിസ്റ്റന്റ് കോച്ചായിരുന്നു, എന്നാൽ ഐപിഎൽ 2022 ൽ ലഖ്നൗ (IPL Lucknow Team) ടീമിന്റെ മുഖ്യ പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ട്.
ബ്രയാൻ ലാറ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ (Brian Lara) ആദ്യമായി പരിശീലക വേഷത്തില്‍ എത്തുകയാണ്. ഐപിഎൽ 2022ൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ (Sunrisers Hyderabad) ബാറ്റിംഗ് കോച്ചായിരിക്കും ഈ 52-കാരൻ
38 കാരനായ മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ (Dale Steyn) ആദ്യമായാണ് IPL പരിശീലകനാകുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ (Sunrisers Hyderabad) ബൗളിംഗ് പരിശീലകനായാണ് സ്റ്റെയ്ന് എത്തുന്നത്.