വീട്ടിൽ മരങ്ങളും ചെടികളും നടുന്നത് വീടിൻറെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം പോസിറ്റീവ് എനർജിയും സാമ്പത്തിക അഭിവൃദ്ധിയും നൽകുമെന്നാണ് വിശ്വാസം.
ആൽമരത്തിന് മതപരമായി വലിയ പ്രാധാന്യമുണ്ട്. എന്നാൽ, ഇത് വീട്ട് മുറ്റത്ത് നടുന്നത് വീടിന് ദോഷമാണ്. വീട്ടുമുറ്റത്ത് ആൽ മരം നടുന്നത് നെഗറ്റീവ് എനർജിക്ക് കാരണമാകും. സാമ്പത്തിക പ്രതിസന്ധികളുണ്ടാകും. വീടിന് പുറത്തോ ക്ഷേത്രങ്ങളിലോ ആണ് ആൽമരം നടേണ്ടത്.
പുളിമരം ഔഷധഗുണങ്ങളുള്ള മരമാണ്. എന്നാൽ ഇത് വീടിനോട് ചേർന്ന് നടുന്നത് ദോഷമാണ്. ഇത് നെഗറ്റീവ് എനർജിക്ക് കാരണമാകും. സാമ്പത്തിക സ്ഥിതി തകർക്കും. ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾക്ക് കാരണമാകും. വീട്ടുമുറ്റത്ത് നിന്ന് മാറി പറമ്പിൽ വേണം പുളിമരം നടാൻ.
വാസ്തുശാസ്ത്ര പ്രകാരം, ഈന്തപ്പന വീട്ടിൽ ദാരിദ്ര്യം ഉണ്ടാകുന്നതിന് കാരണമാകും. ഇത് കുടുംബാംഗങ്ങളുടെ ജോലിയെ തടസപ്പെടുത്തും. പുരോഗതിയുണ്ടാകില്ല. വീട്ടിൽ നെഗറ്റീവ് എനർജിയുണ്ടാകും. ഇത് തോട്ടത്തിലോ പറമ്പിലോ മാത്രം നടുക.
വാസ്തുശാസ്ത്ര പ്രകാരം പ്ലം മരം വീട്ടുമുറ്റത്ത് നടുന്നത് വീട്ടിൽ കലഹം ഉണ്ടാകുന്നതിന് കാരണമാകും. ഇത് കുടുംബാംഗങ്ങൾക്കിടയിൽ വഴക്കും കലഹവും വർധിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഇത് വീട്ടിൽ നിന്ന ്അകലെയായി നടുന്നതാണ് നല്ലത്.
എരുക്ക് ഔഷധഗുണമുള്ള സസ്യമാണ്. എന്നാൽ ഇത് വീടിന് സമീപം നടുന്നത് ദോഷമായി കണക്കാക്കുന്നു. വാസ്തുശാസ്ത്രപ്രകാരം ഇത് വീടിൻറെ മുറ്റത്ത് നടുന്നത് അശുഭകരമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)