International Honeymoon Plans ചില രാജ്യങ്ങളിലെയും ഇന്ത്യയുടെയും നാണയങ്ങളുടെ മൂല്യ വ്യത്യാസമാണ് നിങ്ങളുടെ ഹണിമൂണിനെ കുറഞ്ഞ ചിലവിലാക്കുന്നത്.
കല്യാണത്തിന് ശേഷം വധുവരന്മാർ ഏറ്റവും അടുത്തറിയുന്ന അവരുടെ സ്വകാര്യമായ ഒരു വേളയാണ് ഹണിമൂൺ. മിക്കവരും വിദേശത്ത് ഹണിമൂൺ പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്, പക്ഷെ ചിലവ് മറ്റ് കാര്യങ്ങൾ എല്ലാ ആലോചിക്കുമ്പോൾ ആ ആഗ്രഹം വേണ്ട എന്ന് വെക്കും. ഇങ്ങനെ കരുതേണ്ട കുറഞ്ഞ ബജറ്റിൽ വിദേശത്ത് നിങ്ങൾക്ക് ഹണിമൂൺ ആഘോഷിക്കാം. മറ്റൊന്നുമല്ല ചില രാജ്യങ്ങളിലെയും ഇന്ത്യയുടെയും നാണയങ്ങളുടെ മൂല്യ വ്യത്യാസമാണ് നിങ്ങളുടെ ഹണിമൂണിനെ കുറഞ്ഞ ചിലവിലാക്കുന്നത്.
ബുദ്ധപെസ്റ്റ് തുടങ്ങിയ മനോഹരമായ നഗരങ്ങളും കാഴ്ചകളും ഹംഗറിയിൽ കാണാൻ സാധിക്കും. ഒരു ഇന്ത്യൻ രുപയ്ക്ക് 4.72 ഹംഗേറിയൻ ഫോറിന്റാണ് മൂല്യം.
ദക്ഷിണാമേരിക്കൻ രാജ്യമാണ് പാരാഗ്വെ, ഒരു ഫുട്ബോൾ നഗരവും കൂടിയാണ് പാരാഗ്വെ. ഒരു ഇന്ത്യൻ രുപയ്ക്ക് 88.24 പരാഗ്വെൻ ഗുറാണിയാണ് മൂല്യം.
മികച്ച ഒരു ടൂറിസ്റ്റ് സ്പോട്ടാണ് ഇന്തോനേഷ്യ. ലക്ഷ്വറി വില്ലകളിൽ മറ്റ് താമസങ്ങൾ എല്ലാം കുറഞ്ഞ ചിലവിൽ ലഭിക്കുന്നതാണ്. ഒരു ഇന്ത്യൻ രുപയ്ക്ക് 185.82 ഇന്തോനേഷ്യൻ റുപ്പിയയാണ് മൂല്യം.
ഇന്ത്യക്ക് സമീപമുള്ള മറ്റൊരു അതിമനോഹരമായ ടൂറസ്റ്റ കേന്ദ്രങ്ങൾ ഉള്ള രാജ്യമാണ് മംഗോളിയ. ഒരു ഇന്ത്യൻ രുപയ്ക്ക് 40.32 മംഗോളിയൻ തുഗ്രിക്കാണ് മൂല്യം.
കടൽ, ബോട്ട് അങ്ങനെ ഒരു പ്രകൃതി രമണീയമായ ഒരു രാജ്യമാണ് വിയറ്റ്നാം. ഒരു ഇന്ത്യൻ രുപയ്ക്ക് 298.81 വിയറ്റ്നാം ഡോങ്ങാണ് മൂല്യം.