വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സൈനികർക്കാണ് സ്വീകരണം നൽകിയത്.
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ സൈനികർക്ക് സ്വീകരണം നൽകി.
പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ 171 പേർക്കാണ് സ്വീകരണം നൽകിയത്.
സ്റ്റേഷനിലെ 12 പേർ ഇപ്പോഴും ഉരുൾപൊട്ടലുണ്ടായ വയനാട് രക്ഷാപ്രവർത്തനം തുടരുകയാണ്.
ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് സൈനികർ വയനാട്ടിൽ എത്തിയിരുന്നു.
ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ബെയ്ലി പാലം നിർമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വയനാട് ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 427 ആയി. 130 പേരെ കണ്ടെത്താനുണ്ട്.
ചൂരൽമലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് 14 ക്യാമ്പുകളിലായി 599 കുടുംബങ്ങളിലെ 1784 പേരാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിൽ സന്ദർശനം നടത്തിയിരുന്നു. ദുരന്തബാധിത മേഖലയിലും ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.