തണ്ണിമത്തൻ വിത്തുകൾ അമിതമായി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
തണ്ണിമത്തൻ ആരോഗ്യത്തിന് ഗുണകരമാണ്. ഇവയുടെ വിത്തുകളും ആരോഗ്യത്തിന് വിവിധ ഗുണങ്ങൾ നൽകുന്നു. എന്നാൽ, തണ്ണിമത്തൻ വിത്തുകൾ അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഇവ അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇവ പല്ലുകളുടെ ആരോഗ്യം മോശമാകാനും കാരണമാകും.
തണ്ണിമത്തൻ വിത്തുകൾ അമിതമായി കഴിച്ചാൽ വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നീ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ചില വ്യക്തികൾക്ക് ഇത് അലർജിയുണ്ടാക്കും. ചൊറിച്ചിൽ, വീക്കം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇവയിൽ കലോറി കൂടുതലാണ്. അമിതമായി കഴിച്ചാൽ ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)