MG Comet EV: എംജിയുടെ കുഞ്ഞൻ ഇവി ഇന്ത്യയിലെത്തി; 'കോമറ്റി'ൻറെ ചിത്രങ്ങൾ കാണാം

ഇന്ത്യൻ വാഹന വിപണിയിൽ വീണ്ടുമൊരു ഇലക്ട്രിക് വാഹനവുമായി എത്തിയിരിക്കുകയാണ് എംജി മോട്ടോർ. കോമറ്റ് എന്ന്  പേരിട്ടിരിക്കുന്ന വാഹനം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 

 

MG Comet EV photos: ചെറിയ ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിലേയ്ക്കാണ് കോമറ്റ് എത്തുന്നത്. 2022 ജനുവരിയിൽ പുറത്തിറക്കിയ ZS EV ആണ് എംജിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം. 

1 /6

45 ബിഎച്ച്പി കരുത്തേകുന്ന സിംഗിൾ, റിയർ ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് കോമറ്റിന് കരുത്ത് പകരുന്നത്. 

2 /6

ഇരട്ട ടച്ച് സ്ക്രീനുകളാണ് വാഹനത്തിലുള്ളത്. ഒന്ന് ഇൻഫോടെയ്ൻമെൻറിനും രണ്ടാമത്തേത് ഇൻസ്ട്രുമെൻറ് പാനലിനുമാണ് നൽകിയിരിക്കുന്നത്. 

3 /6

നാല് പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് കോമറ്റിൻറെ സീറ്റിംഗ്. മൂന്ന് ഡോറുകളാണ് കോമറ്റിന് നൽകിയിരിക്കുന്നത്. 

4 /6

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്ന വിശേഷണവുമായാണ് കോമറ്റ് വരുന്നത്. 

5 /6

കോമറ്റിന് ഏകദേശം 10 ലക്ഷം രൂപയിൽ താഴെയായിരിക്കും വില എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

6 /6

വൈകാതെ തന്നെ കോമറ്റ് ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് സൂചന. 

You May Like

Sponsored by Taboola