Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറും. ആത്മാവ്, പിതാവ്, ബഹുമാനം, സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്
Surya Budh Yuti: സൂര്യൻ്റെ രാശിമാറ്റത്തിൻ്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കും. ഈ സമയം സൂര്യന് ചന്ദ്രന്റെ രാശിയായ കർക്കടക രാശിയിൽ നിൽക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയാനിടയാകും
Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറും. ആത്മാവ്, പിതാവ്, ബഹുമാനം, സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്.
സൂര്യൻ്റെ രാശിമാറ്റത്തിൻ്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കും. ഈ സമയം സൂര്യന് ചന്ദ്രന്റെ രാശിയായ കർക്കടക രാശിയിൽ നിൽക്കുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയാനിടയാകും.
ആഗസ്റ്റ് 16 ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ എത്തും. ഇതിലൂടെ സൂര്യൻ കൂടുതൽ ശക്തനാകും. ഇതിലൂടെ ഇതിന്റെ പോസിറ്റിവിറ്റി പലമടങ്ങ് വർധിക്കും. ഇതുകൂടാതെ ജൂലൈ 19 ന് ബുധൻ സൂര്യന്റെ രാശിയിലെത്തും. ഇങ്ങനെ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും.
ജ്യോതിഷത്തിൽ ബുധ-സൂര്യ സംയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല ബുധൻ തന്റെ മിത്രവുമായി സ്വരാശിയിലാണ് കണ്ടുമുട്ടുന്നത്. ഈ സാഹചര്യത്തിൽ ചില രാശിക്കാരുടെ ബുദ്ധിശക്തി വർദ്ധിക്കും. ഇതോടൊപ്പം സംസാരശേഷിയും ആത്മവിശ്വാസവും വർദ്ധിക്കും.
ചിങ്ങം രാശിയിൽ ബുദ്ധാദിത്യയോഗം രൂപപ്പെടുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് കൂടുതൽ നേട്ടം ലഭിക്കും എന്ന് നമുക്ക് നോക്കാം...
ജ്യോതിഷ പ്രകാരം സൂര്യൻ ആഗസ്റ്റ് 16 ന് വൈകുന്നേരം 7:53 ന് ചിങ്ങത്തിൽ പ്രവേശിക്കും, ഇത് സെപ്റ്റംബർ 16 വരെ ഇവിടെ തുടരും.
ബുധൻ ജൂലൈ 19 ന് ചിങ്ങത്തിൽ പ്രവേശിച്ചു അത് ആഗസ്റ്റ് 22 വരെ ഈ രാശിയിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ ആഗസ്റ്റ് 22 വരെ മാത്രമാണ് ബുധാദിത്യ യോഗമുള്ളത്.
മേടം (Aries): ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ബുധനോടൊപ്പം സൂര്യന്റെ അനുഗ്രഹവും ലഭിക്കും. തൊഴിൽ മേഖലയിലും ധാരാളം നേട്ടങ്ങൾ ലഭിക്കും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും
ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ആഗസ്റ്റ് മാസത്തിൽ സന്തോഷം കൊണ്ട് പൊളിക്കും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ബുധാദിത്യ യോഗം രൂപപ്പെടുന്നത്. ഈ രാശിക്കാർക്ക് സൂര്യനോടൊപ്പം ബുധൻ്റെ അനുഗ്രഹവും ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന ജോലികൾ ഇവർ പൂർത്തിയാക്കും, കഠിനാധ്വാനം ഫലം നൽകും
തുലാം (Libra): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ ഇവരുടെ പല ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ഭാവിയുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങൾ എടുക്കും, ആത്മവിശ്വാസം വർദ്ധിക്കും, പല മേഖലകളിലും വിജയം നേടാൻ കഴിയും, കരിയറിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)